ജിദ്ദ: വിദ്യാഭ്യാസ കരിയര്‍ ഗൈഡന്‍സ് രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള സിജി പ്രവാസികളുടെ കേരളത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി ഈ വര്‍ഷവും ‘എക്സ്പാ കേരള’ സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 9, 10, 11, 12 ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി വിദ്യാർത്ഥിനികള്‍ക്കുള്ള തീവ്ര യജ്ഞ പരിശീലന പരിപാടിയിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്. ഡിസംബര്‍ 28, 29, 30 ദിവസങ്ങളില്‍ വയനാട്ടിലെ സൈന്‍ ഫിലോസഫര്‍ സെന്ററിലാണ് പരിശീലനം അരങ്ങേറുന്നത്.

ഏഴ് സുപ്രധാന പ്രത്യേകതകള്‍ അടങ്ങിയതാണ് ഈ വര്‍ഷത്തെ ‘എക്സ്പാ കേരള’ പരിപാടി എന്ന് ജനറല്‍ സെക്രട്ടറി നസീര്‍ അഹ്മദ് അറിയിച്ചു. കുട്ടികള്‍ക്കാവശ്യമായ വ്യക്തിഗത വളര്‍ച്ച, കരിയര്‍ ബോധവല്‍കരണം, പ്രായത്തെ കുറിച്ചുളള ബോധ്യം, സാമൂഹ്യമായ വളര്‍ച്ച, പാരിസ്ഥിതിക ബോധം, മറ്റു വ്യക്തികളുമായി ഇടപഴകല്‍, കൃയാത്മകത വളര്‍ത്തല്‍ തുടങ്ങിയ പാഠ്യേതര വിഷയങ്ങളില്‍ ഊന്നല്‍ നല്‍കികൊണ്ടുള്ള മൂന്ന് ദിവസത്തെ പരിശീലനമാണിത്.

കൗമാര പ്രായത്തിലെ കുട്ടികള്‍ക്കാവശ്യമായ സമഗ്ര പഠന, തൊഴില്‍ സംബന്ധമായ മാര്‍ഗ്ഗ നിര്‍ദ്ദശേങ്ങള്‍ നല്‍കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. കുട്ടികളുടെ നിരീക്ഷണ പാഠവം വര്‍ധിപ്പിക്കുക, ഐക്യൂ ടെസ്റ്റ്, പഠനാഭിരുചി വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍, തൊഴില്‍ തിരഞ്ഞെടുക്കേണ്ടവിധം, പെരുമാറ്റ മര്യാദകള്‍, സമയം വിനിയോഗിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍, നേതൃപാഠവം, ധാര്‍മിക മൂല്യങ്ങളെ കുറിച്ച് അറിവ് നല്‍കല്‍, വ്യക്തിത്വ വികസനത്തിന് ഉതകുന്ന വിവിധ വിനോദ പരിപാടികള്‍, പ്രസംഗ പാഠവം തുടങ്ങിയവ വികസിപ്പിക്കാനുതകുന്ന നൂതന മാര്‍ഗ്ഗങ്ങള്‍ എല്ലാം സിജി ‘എക്സ്പാ കേരള’ യില്‍ ഒരുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യകേ താമസം സൗകര്യം സംഘാടകര്‍ സജ്ജികരിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് വേണ്ടി സ്ത്രീ വോളണ്ടിയര്‍മാരുടെ സേവനവും ലഭ്യമായിരിക്കും. സിജിയുടെ ഇത്തരം പരിശീലന പരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍ മറ്റു കുട്ടികളെക്കാള്‍ പലനിലയിലും മികച്ചു നില്‍ക്കുന്നതായും ഉയര്‍ന്ന ജോലികളില്‍ എത്തിയതായും നസീര്‍ അഹ്മദ് പറഞ്ഞു. പങ്കടെുക്കാന്‍ താല്‍പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ഫോണുകളില്‍ ബന്ധപ്പെടുക:

ജിദ്ദ: 056 409 5002, ദമ്മാം: 050 680 1259, റിയാദ്: 0504397029, നാട്ടിലുളളവർ: 0091 808 666 4001

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ