റിയാദ്: സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യയുടെ റിയാദ് ചാപ്റ്റർ ജോലി ആവശ്യാർത്ഥം സ്ഥലം മാറി പോകുന്ന അബ്ദുൽ ജബ്ബാറിനും കുടുബത്തിനും മലസിലെ അൽ മാസ് ഹോട്ടലിൽ യാത്രയയപ്പ് നൽകി. സിജി റിയാദ് ചാപ്റ്ററിന്റെ തുടക്കം മുതലുള്ള പ്രവർത്തകനായ അദ്ദേഹം നിലവിലെ ചെയർമാനാണ്.

കഴിഞ്ഞ മുപ്പതിൽ അധികം വർഷം റിയാദിൽ പ്രവാസിയായ അദ്ദേഹം ജിദ്ദ കംപ്യൂട്ടർ സെന്റർ മാനേജരാണ്.
വിദ്യഭ്യാസ രംഗത്തു പുതുമകൾ തേടുന്ന ഒട്ടനവധി വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും മാർഗ ദർശിയാവാൻ അദ്ദേഹത്തിന് സാധിച്ചത് ആശംസ പ്രാസംഗികർ എടുത്തു പറഞ്ഞു. സിജി രക്ഷാധികാരി ടി.പി.അബൂബക്കറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ റശീദലി സ്വാഗതവും അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.

നൗഷാദലി, ഡോ. ഫുആദ്, ആദം ഓജീം, റഷീദ് സാഹിദ്, ഇക്ബാൽ സാഫ്‌കോ, അബ്ദുറഹിമാൻ മറായി, ഫഹീം ഇസുദ്ദിൻ, നവാസ് സേവാ സ്കൂൾ , ഡോ. ഹസീന, റജീന റഷീദ് എന്നിവർ ആശംസ പ്രസംഗം നടത്തി. സൈനുൽ ആബിദ്, ഫൈസൽ കുന്നത്, ശബീബ റശീദലി, ഖമറുന്നിസ നൗഷാദ്, ഷർമി നവാസ് എന്നവർ നേതൃത്വം നൽകി. അബ്ദുൽ ജബ്ബാർ, ശരീഫ അബ്ദുൽ ജബ്ബാർ എന്നിവർ മറുപടി പ്രസംഗം നടത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ