/indian-express-malayalam/media/media_files/uploads/2017/04/ship-1.jpg)
റിയാദ്: കിങ് സൽമാൻ മറൈൻ ഇൻഡസ്ട്രീസ് കോംപ്ലക്സിൽ കപ്പലുകളും കപ്പൽ എൻജിനുകളും നിർമിക്കുമെന്ന് സൗദി അറാംകോ പ്രഡിഡന്റും സിഇഒയുമായ എൻജിനീയർ അമീർ അൽ നാസർ പറഞ്ഞു. സൗരോർജ മേഖലയിലും കാറ്റിൽ നിന്ന് വൈദ്യതി ഉൽപാദിപ്പിക്കുന്ന മേഖലകളിലും സജീവ സാന്നിധ്യം ഉറപ്പിക്കാൻ സൗദി അറാംകോ ശ്രമം ആരംഭിച്ചു.
പുനരുപയോഗ ഊർജ സ്രോതസുകൾ വഴി ൯ 9.5 ജിഗാ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനാണ് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നത്. കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാകുന്നതിന് ഇതിലൂടെ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി അറാംകോയിൽ വനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകും. കമ്പനിയിൽ വിവിധ വിഭാഗങ്ങളിൽ വനിതകൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ നിർണ്ണയിക്കുന്നതിന് വിമൻസ് ഡവലപ്മെന്റ് സെന്റർ സ്ഥാപിച്ചിട്ടുണ്ടെന്നും എൻജിനീയർ അമീർ അൽ നാസർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.