റിയാദ്: കുടുംബങ്ങളിൽ ശാന്തിയും സമാധാനവും നിലനിർത്താൻ ഓരോ വീട്ടിലും വിശുദ്ധ ഖുർആനും പ്രവാചകചര്യയും പഠിക്കുവാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കണമെന്ന് റിയാദ് ശിഫ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച ഫാമിലി ക്ലസ്റ്റർ മീറ്റ് അഭിപ്രായപ്പെട്ടു. കൗമാരക്കാരായ വിദ്യാർത്ഥികളുടെ അപഭ്രംശങ്ങൾക്കുള്ള യഥാർത്ഥ കാരണം കുടുംബാന്തരീക്ഷങ്ങളിൽ ദൈവസ്മരണകളും സാംസ്കാരിക ചിന്തകളും നിലനിർത്താൻ സാധിക്കാത്തതുകൊണ്ടാണ്. വിശുദ്ധ ഖുർആനിലെ സൂക്തങ്ങൾ ഓരോ ദിവസവും വീടുകളിൽ ചർച്ചചെയ്യപ്പെടുകയും അതുകൊണ്ട് ജീവിതം ക്രമപ്പെടുത്തുകയും ചെയ്യാൻ കുടുംബനാഥന്മാർ നേതൃത്വം നൽകണമെന്നും മീറ്റ് അഭിപ്രായപ്പെട്ടു. ആർഐസിസി ചെയർമാൻ സുഫ്‌യാൻ അബ്ദുസ്സലാം മുഖ്യപ്രഭാഷണം നടത്തി. നാശ്കോ ഗ്രൂപ്പ് ചെയർമാൻ നാസർ ആറ്റിങ്ങൽ മുഖ്യാഥിതി ആയിരുന്നു. അബ്ദുറഹ്മാൻ വയനാട് സ്വാഗതവും അൻസാരി കൊല്ലം നന്ദിയും പറഞ്ഞു.

റിയാദ് ഇസ്‌ലാഹി സെന്റേഴ്സ് കോഓർഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ശിഫ ഇസ്‌ലാഹി സെന്ററിന്റെ പുതിയ ഭാരവാഹികളായി അലി പുത്തനത്താണി (പ്രസിഡന്റ്), അൻസാരി കൊല്ലം (ജനറൽ സെക്രട്ടറി), അബ്ദുറഹ്മാൻ വയനാട് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വിവിധ സബ്കമ്മറ്റികളുടെ ചെയർമാൻ, കൺവീനർമാരായി അബ്ദുൽ അസീസ് മൂവാറ്റുപുഴ, ബാദുഷ പുത്തൻചിറ (ദഅവ), അലി കൂട്ടിലങ്ങാടി, ബഷീർ മണ്ണാർക്കാട് (നിച്ച് ഓഫ് ട്രൂത്ത്), സാജിർ തലശേരി, അനസ് മൂവാറ്റുപുഴ (പുണ്യം കാരുണ്യ പദ്ധതി), സകരിയ്യ കൊല്ലം, അബ്ദുൽമജീദ് വെമ്പായം (ക്യൂ. എച്ച്. എൽ. സി), ശാഹിദ് അരീക്കോട്, കബീർ തലശേരി (ക്രിയേറ്റിവ് ഫോറം) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ