ലീഗ് കിരീടം നിലനിര്‍ത്തി ഷിഫാ അല്‍ ജസീറ സോക്കര്‍ കേരള

സെമിയില്‍ ബ്ളാസ്റ്റേഴ്സ് എഫ്സി കുവൈത്തിനെ ഒരു ഗോളിന് തകര്‍ത്താണ് നിലവിലെ ചാംപ്യന്മാരായ സോക്കര്‍ കേരള കലാശക്കളിക്ക് യോഗ്യത നേടിയത്

kuwait

കുവൈത്ത് സിറ്റി: ഒമ്പതു മാസത്തോളം കുവൈത്തിലെ പ്രവാസി ഫുട്ബോള്‍ ആസ്വാദകര്‍ക്ക് ആവേശമായ ഗ്രാന്‍ഡ് ഹൈപ്പര്‍ കെഫാക് സീസണ്‍ കൊടിയിറങ്ങി. വെള്ളിയാഴ്ച മിശ്രിഫിലെ യൂത്ത്‌ പബ്ലിക് സ്റ്റേഡിയത്തില്‍ രണ്ടു തുല്യ ശക്തികളുടെ പോരാട്ടം കണ്ട ഗ്രാന്‍ഡ് ഹൈപ്പര്‍ കെഫാക് സോക്കര്‍ ലീഗ് സീസണ്‍ അഞ്ചിന്‍റെ കിരീടം ഷിഫാ അല്‍ ജസീറ സോക്കര്‍ കേരള നിലനിര്‍ത്തി. സെമിയില്‍ ബ്ളാസ്റ്റേഴ്സ് എഫ്സി കുവൈത്തിനെ ഒരു ഗോളിന് തകര്‍ത്താണ് നിലവിലെ ചാംപ്യന്മാരായ സോക്കര്‍ കേരള കലാശക്കളിക്ക് യോഗ്യത നേടിയത്. അവസാന മിനിറ്റില്‍ നേടിയ ഒരു ഗോളില്‍ ബിഗ് ബോയ്സിനെ മറികടന്നാണ് ചാംപ്യന്‍സ് എഫ്സി ഫൈനലില്‍ പ്രവേശിച്ചത്.

കലാശപ്പോരാട്ടത്തില്‍ ചാംപ്യന്‍സ് എഫ്സിയെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സോക്കറിന്‍റെ മൂന്നാം ലീഗ് കിരീടധാരണം. ടൂര്‍ണമെന്റിന്റെ ആരംഭം മുതല്‍ കരുത്തുറ്റ കളി കാഴ്ചവച്ച ടീമാണ് ചാംപ്യന്‍സ് എഫ്സി. എന്നാല്‍, ഇവര്‍ക്ക് നിരാശയോടെ മടങ്ങേണ്ടിവന്നു. തോറ്റെങ്കിലും മികച്ച കളി തന്നെയായിരുന്നു ചാംപ്യന്‍സ് എഫ്സി കാഴ്ചവച്ചത്. പതിവിനു വിപരീതമായി സ്റ്റേഡിയത്തിലെ ഗാലറി നിറഞ്ഞുകവിഞ്ഞിരുന്നു. കളിയുടെ അവസാന നിമിഷം വരെ ഗോളൊന്നും നേടാതെ മുന്നോട്ടു പോയ മത്സരത്തിലാണ് സോക്കറിന്‍റെ വിജയം. മത്സരം അധിക സമയത്തേക്ക് നീളുമെന്നു പ്രതീതി ഉണര്‍ത്തിയെങ്കിലും 87-ാം മിനിറ്റില്‍ മുന്‍ സെന്‍ട്രല്‍ എക്സൈസ് താരം ഷഫീക്ക് ഒരു വോളിയിലൂടെ വല ചലിപ്പിച്ച് സോക്കറിന് നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു.

വൈകിട്ടു നടന്ന മാസ്റ്റേഴ്സ് ലീഗ് ഫൈനലില്‍ യങ് ഷൂട്ടേര്‍സ് ചാംപ്യന്മാരായി. മുഴുവന്‍ സമയത്തും ഓരോ ഗോളടിച്ചു സമനിലയില്‍ പിരിഞ്ഞതിനാല്‍ ട്രൈബേക്കറിലാണ് വിജയികളെ കണ്ടെത്തിയത്. അല്‍ ഫോസ് റൗദയെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബിഗ്‌ബോയ്സ്‌ എഫ്സി മൂന്നാം സ്ഥാനം നേടി. ലൂസേഴ്‌സ് ഫൈനലില്‍ ട്രൈബേക്കറില്‍ ബ്ലാസ്റ്റേഴ്‌സ് കുവൈത്തിനെ പരാജയപ്പെടുത്തി ബിഗ്‌ബോയ്സ്‌ മൂന്നാം സ്ഥാനം നേടി.

ശിവപ്രസാദ് -കേരളാ ചലഞ്ചേഴ്‌സ് (മികച്ച ഗോള്‍ കീപ്പര്‍ ) മുനീര്‍ കരീം സ്പാര്‍ക്സ് എഫ്.സി, അപ്പുണ്ണി -ബ്ളാസ്റ്റേഴ്സ് കുവൈത്ത് (ഡിഫന്‍ഡര്‍), റംഷീദ് താംബൂസ് സോക്കര്‍ കേരളാ (പ്ലയെര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റ് ), ഇര്‍ഷാദ് ചാംപ്യന്‍സ് എഫ്സി (ടോപ് സ്‌കോറര്‍ ), റഫീഖ് -ബിഗ്‌ബോയ്സ്‌ (പോപ്പുലര്‍ പ്ലയെര്‍ ) അനീഷ്- ബ്രദേഴ്‌സ് കേരള, ശാമില്‍- മാക് കുവൈത്ത് (എമേര്‍ജിങ് പ്ലേയേഴ്സ് ) അഫ്താബ് –സ്പാര്‍ക്സ് എഫ്. സി (പ്രോമിസിംഗ് പ്ലയെര്‍ ) എന്നിവരെയും മാസ്റ്റേഴ്സ് ലീഗില്‍ സലിം –ഫഹാഹീല്‍ ബ്രദേഴ്‌സ് (മികച്ച ഗോള്‍കീപ്പര്‍ )സമദ് -സി. എഫ്. സി സാല്‍മിയ (മികച്ച ഡിഫന്‍ഡര്‍ )മുഹമ്മദ് -യങ് ഷൂട്ടേര്‍സ് (പ്ലയെര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റ് )ഷഫീഖ് –അല്‍ ഫോസ് റൗദ (ടോപ് സ്‌കോറര്‍ ) തിരഞ്ഞെടുത്തു. ഫയര്‍പ്ലേയ് അവാര്‍ഡുകള്‍ അല്‍ ഫോസ് റൗദ (മാസ്റ്റേഴ്സ് ലീഗ് )കേരള ചലഞ്ചേഴ്‌സ് (സോക്കര്‍ ലീഗ് ) എന്നീ ടീമുകള്‍ക്ക് ലഭിച്ചു. ഗ്രാന്‍ഡ് ഹൈപ്പര്‍ റീജിയണല്‍ എം.ഡി അയ്യൂബ് കേച്ചേരി, ഗുലാം മുസ്തഫ (പ്രസിഡന്റ്-കെഫാക് )മന്‍സൂര്‍ കുന്നത്തേരി (സെക്രട്ടറി -കെഫാക് )ഷബീര്‍ കളത്തിങ്കല്‍ (ട്രഷറര്‍ -കെഫാക് ),കെഫാക് ഭാരവാഹികളായ ഓ. കെ റസാക്ക്, ആഷിക് കാദിരി , സഫറുള്ള, പ്രദീപ്കുമാര്‍, ബേബി നൗഷാദ്, ഫൈസല്‍ കണ്ണൂര്‍, ശംശുദ്ധിന്‍, സിദ്ദിഖ്, റോബര്‍ട്ട് ബെര്‍ണാഡ്, ജോസ്, അബ്ബാസ്, ബിജുജോണി, അസ്‌വദ് അലി, റബീഷ് ,കുര്യന്‍ ചെറിയാന്‍, ഷാജഹാന്‍, ജോസഫ് കനകന്‍, അബ്ദുറഹിമാന്‍ എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Shifa al jaseera socker kerala league trophy

Next Story
റിയാദിൽ ഇന്ത്യൻ നഴ്സുമാരെ ആദരിച്ചുnurse day, saudi arabia
The moderation of comments is automated and not cleared manually by malayalam.indianexpress.com