ദുബായ്: ദുബായിലെ ലൗ ലേക്കിൽ നടന്ന ചൈനീസ് വിവാഹ ചടങ്ങുകൾ കാണാൻ അപ്രതീക്ഷിതമായൊരു അതിഥി എത്തി. യുഎഇ വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആയിരുന്നു ആ അതിഥി.

ഒൻപത് ചൈനീസ് യുവതി യുവാക്കളാണ് അൽ ഖുദ്രയ്ക്ക് സമീപമുളള ലൗ ലേക്കിൽ വച്ച് ഒരേ സമയം വിവാഹിതരായത്. വിവാഹ ചടങ്ങുകൾ പുരോഗമിക്കുമ്പോഴാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ സംഘത്തിനൊപ്പം അതുവഴി എത്തിയത്. വിവാഹം ശ്രദ്ധയിൽപ്പെട്ട ദുബായ് ഭരണാധികാരി അൽപം അകലെയായി കാറിലിരുന്ന് വിവാഹ ചടങ്ങുകൾ നിരീക്ഷിച്ചു. ആദ്യാമായാണ് ലൗ ലേക്കിൽ ഒരു സ്വകാര്യ ചടങ്ങ് നടക്കുന്നത്.

View this post on Instagram

Sheikh Majid Al Mualla, Chairman of Hala China attended the Chinese wedding ceremony held at the #LoveLake in #AlQudra #Dubai. We were delighted to help organise a group wedding of 9 Chinese couples, complete with bridal fashion show all together on the same day! : “拥抱中国”主席 Sheikh Majid Al Mualla参加了在#AlQudra Love Lake Dubai举行的中国婚礼。我们很高兴能够帮助组织9对中国夫妇的集体婚礼,并在同一天举办了婚礼时装秀! حضر الشيخ ماجد المعلا رئيس مجلس إدارة هلا بالصين حفل الزفاف الذي أُقيم في بحيرة الحب وسط صحراء دبي ضمن سلسلة بحيرات القدرة, ولقد سررنا بتنظيم حفل زواج ٩ صينين بالإضافة الى عروض أزياء من الصين. #HalaChina #ChineseWedding #BridalFashionShow #Meraas #DubaiHolding @majid.almualla

A post shared by Hala China (@halachina) on

ദുബായ് ഹോൾഡിങ്ങും ഹാല ചൈനയും ചേർന്നാണ് വിവാഹ ചടങ്ങുകൾ സംഘടിപ്പിച്ചത്. യുഎഇയും ചൈനയും തമ്മിലുള്ള ടൂറിസം, സാംസ്കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഹാല ചൈന’ രൂപീകരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook