ഷാര്‍ജ: വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ മൂന്നു വരെ നടക്കുന്ന യു എ ഇ ദേശീയ ദിനാഘോഷത്തിനു തയാറെടുത്ത് ഷാര്‍ജ. മിലീഹയില്‍ ആരംഭിക്കുന്ന ആഘോഷം സെന്‍ട്രല്‍ സിറ്റികള്‍, ഈസ്റ്റേണ്‍ റീജിയണ്‍, അല്‍ ഹംരിയ എന്നിവിടങ്ങളില്‍ തുടര്‍ന്നു ഷാര്‍ജ നാഷണല്‍ പാര്‍ക്കില്‍ സമാപിക്കും.
ആദ്യ മ്യൂസിക്കല്‍ ഷോ 26 ന് അല്‍ മജാസ് ആംഫി തിയറ്ററില്‍ നടക്കും. കലാകാരികളായ ലത്തീഫയും ബെല്ഖായിസും പങ്കെടുക്കും. രണ്ടാമത്തെ ഷോ ഡിസംബര്‍ മൂന്നിനു ഖോര്‍ ഫക്കാന് ആംഫി തിയേറ്ററില്‍ നടക്കും. എമറാത്തി കലാകാരന് ഈദ അല്‍ മെന്ഹാലിയും ഗായിക ഡയാന ഹദ്ദാദും പങ്കെടുക്കും. പരിപാടിയുടെ വരുമാനം ഷാര്‍ജയിലെ ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷനു നല്‍കും.
മെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രൊഡക്റ്റീവ് ഫാമിലി എക്സിബിഷനു പുറമെ എമിറേറ്റിലെ എല്ലാ തീരദേശ നഗരങ്ങളിലും മറൈന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് ഷാര്‍ജ ഇന്റര്‍നാഷണല്‍ മറൈന്‍ സ്പോര്‍ട്സ് ക്ലബ് ആഘോഷങ്ങളില്‍ പങ്കെടുക്കും. ഷാര്‍ജയിലെ സര്‍ക്കാര്‍ വകുപ്പുകള്‍ ഷാര്‍ജ നാഷണല്‍ പാര്‍ക്കില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കും.
യുഎഇയുടെ ഐഡന്റിറ്റി, ചരിത്രം, സംസ്കാരം, നാടോടിക്കഥകള്‍ എന്നിവയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ 24 മുതല്‍ ഡിസംബര്‍ മൂന്നു വരെ പ്രദര്‍ശിപ്പിക്കും.
പരിപാടികള്‍ തുടര്‍ച്ചയായി സംഘടിപ്പിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും അതിനാല്‍ പൊതുജനങ്ങള്‍ക്കു പങ്കെടുക്കാമെന്നും ഷാര്‍ജ ദേശീയ ദിനാഘോഷ കമ്മിറ്റി ചെയര്മാന് ഖാലിദ് ജാസിം അല്‍ മിദ്ഫ പറഞ്ഞു. തങ്ങളുടെ വെബ്സൈറ്റും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും സന്ദര്‍ശിച്ച് പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളും സമയവും മനസിലാക്കാന്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.