ഷാര്‍ജ തീരത്ത് എണ്ണ ടാങ്കറിനു തീപിടിച്ച സംഭവം: മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു

പശ്ചിമ ബംഗാള്‍, ആന്ധ്രാ പ്രദേശ് സ്വദേശികളാണു മരിച്ചത്

UAE, യുഎഇ, UAE Oil tanker fire, യുഎഇയിൽ എണ്ണ ടാങ്കറിന് തീപിടിച്ചു, Oil tanker fire in Sharjah, ഷാർജയിൽ എണ്ണ ടാങ്കറിന് തീപിടിച്ചു,  Four people killed in an oil tanker fire, എണ്ണ ടാങ്കറിന് തീപിടിച്ച് നാലുപേർ മരിച്ചു, Two Indians killed in an oil tanker fire, ഷാർജയിൽ എണ്ണ ടാങ്കറിന് തീപിടിച്ച് മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരും, India, ഇന്ത്യ, Gulf news, ഗൾഫ് വാർത്തകൾ, Malayalam news, മലയാളം വാർത്തകൾ, ie malayalam, ഐഇ മലയാളം

ഷാര്‍ജ: ഷാര്‍ജ തീരത്ത് എണ്ണ ടാങ്കറിനു മരിച്ച രണ്ട് ഇന്ത്യന്‍ സാങ്കേതിക വിദഗ്ധരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞു. പശ്ചിമ ബംഗാള്‍ സ്വദേശി ബാസുദേബ് ഹാര്‍ദര്‍, ആന്ധ്രാ പ്രദേശില്‍നിന്നുള്ള ശിവ നാഗ ബാബു എന്നിവരാണു മരിച്ചത്. ഇക്കാര്യം ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ സ്ഥിരീകരിച്ചു.

പനാമയുടെ പതാക വഹിച്ച എംടി സാം എന്ന എണ്ണ ടാങ്കറിനാണ് അറബിക്കടലില്‍ തീപിടിച്ചത്. ഷാര്‍ജയ്ക്കും അബു മുസയ്ക്കുമിടയില്‍ തീരത്തുനിന്ന് 30 കിലോ മീറ്റര്‍ അകലെയായിരുന്നു സംഭവം. ജനുവരി 29നായിരുന്നു സംഭവം.

Read Also: തമിഴ് നടൻ വിജയ്‌യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നു

രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാലുപേരാണു സംഭവത്തില്‍ മരിച്ചത്. മരിച്ച മറ്റു രണ്ടു പേരുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ രണ്ടുപേരെ കാണാതായി. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, എത്യോപ്യ, ഉഗാണ്ട എന്നിവിടങ്ങളില്‍നിന്നുള്ള 44 സാങ്കേതിക വിദഗ്ധരും 12 ജീവനക്കാരുമാണു കപ്പലിലുണ്ടായിരുന്നത്.

20 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ശേഷിയുള്ളതാണു തീപിടിച്ച ടാങ്കര്‍. സംഭവസമയത്ത് ടാങ്കറില്‍ എണ്ണ നിറച്ച നിലയിലായിരുന്നില്ല. തീപിടിത്തത്തിനിടയാക്കിയ കാരണത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Sharjah oil tanker fire death two indians identified

Next Story
സൗദിയില്‍ ഫാര്‍മസിരംഗത്ത് സ്വദേശിവത്കരണം; മലയാളികളെ ബാധിക്കുംSaudi Arabia, സൗദി അറേബ്യ, Saudization, സൗദി സ്വദേശിവത്കരണം, Saudization of pharma sector, localization in Saudi pharma sector, സൗദിയിൽ ഫാർമസി മേഖലയിൽ സ്വദേശിവത്കരണം, Saudi new labour law, സൗദിയിൽ പുതിയ തൊഴിൽ നിയമം, Saudi nitaqat,സൗദി നിതാഖാത്, Gulf news, ഗൾഫ് ന്യൂസ്, Latest news, ലേറ്റസ്റ്റ് ന്യൂസ് ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com