ഷാര്‍ജ: ഗ്ലോബല്‍ നെറ്റ്‌വര്‍ക്ക് ഓഫ് ലേണിങ് സിറ്റീസി (ജി എന്‍ എല്‍ സി) ഷാര്‍ജയ്ക്ക് അംഗത്വം അനുവദിച്ച് യുനെസ്‌കോ. വിദ്യാഭ്യാസ മേഖലയിലെ സംരംഭങ്ങളുടെയും നേട്ടങ്ങളുടെയും ഫലമായാണ് അംഗീകാരം.
യുനെസ്‌കോയുടെ പുതിയ പഠനനഗര ശൃംഖലയില്‍ ചേരുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചതിനെത്തുടര്‍ന്നാണു ഷാര്‍ജയ്ക്ക് അംഗത്വം ലഭിച്ചത്. ഐക്യരാഷ്ട്രസഭയുടെ ദേശീയ സമിതിയുടെ നാമനിര്‍ദേശത്തിന്റെയും നിശ്ചിത വ്യവസ്ഥകള്‍ പാലിച്ചതിന്റെയും വിദഗ്ധ ജൂറിയുടെ ശിപാര്‍ശകളുടെയും അടിസ്ഥാനത്തിലാണു യുനെസ്‌കോയുടെ തീരുമാനം.
ഷാര്‍ജ ഉള്‍പ്പെടെ 79 നഗരങ്ങള്‍ക്കാണു ജി എന്‍ എല്‍ സിയില്‍ അംഗത്വം ലഭിച്ചത്. ആജീവനാന്ത പഠനം ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നിരന്തര പരിശ്രമങ്ങള്‍ക്ക് ശേഷം യുനെസ്‌കോ നെറ്റ്‌വര്‍ക്കിലെ 76 രാജ്യങ്ങളിലെ ലോകമെമ്പാടുമുള്ള 294 നഗരങ്ങളുടെ പട്ടികയില്‍ ഇത് ചേരുന്നു.
ഇതുവരെ അംഗത്വം നേടിയ 79 നഗരങ്ങളില്‍ ഷാര്‍ജയും ഉള്‍പ്പെടുന്നു. ആജീവനാന്ത പഠനം ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നിരന്തരമായ പരിശ്രമങ്ങള്‍ക്കു ശേഷം, യുനെസ്‌കോ ശൃംഖയിലെ 76 രാജ്യങ്ങളിലെ 294 നഗരങ്ങളുടെ പട്ടികയില്‍ ഷാര്‍ജയും ചേരുന്നു.
സുസ്ഥിര വികസനത്തിലേക്കും സാമ്പത്തിക മത്സരക്ഷമതയിലേക്കും നൂതനത്വത്തിലേക്കും നയിക്കുന്ന, ആജീവനാന്ത പഠനം നല്‍കാനുള്ള താല്‍പ്പര്യം ചൂണ്ടിക്കാട്ടി ഷാര്‍ജയെ ‘സാംസ്‌കാരികമായും സാമ്പത്തികമായും ഊര്‍ജ്ജസ്വലമായ നഗരം’ എന്നാണു യുനെസ്‌കോ പ്രശംസിച്ചിരിക്കുന്നത്.
ഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിലൂടെ ആജീവനാന്ത പഠന തന്ത്രമാണു ഷാര്‍ജ സ്വീകരിച്ചിരിക്കുന്നതെന്ന് യുനെസ്‌കോ വെബ്സൈറ്റില്‍ കുറിചച്ചു. സാംസ്‌കാരിക വൈവിധ്യമുള്ള നഗരത്തിന്റെ പഠന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഷാര്‍ജയുടെ ശ്രമങ്ങളെ യുനെസ്‌കോ അഭിനന്ദിച്ചു.