ഷാര്‍ജ: ഈ വര്‍ഷത്തിന്റെ ആദ്യ പകുതി വരെ ഷാര്‍ജ വിമാനത്താവളത്തിലെത്തിയത് 60 ലക്ഷത്തിലേറെ യാത്രക്കാര്‍. യാത്രക്കാരുടെ എണ്ണത്തില്‍ 142.74 ശതമാനം വര്‍ധനവാണു രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ കാലയളവില്‍ ഷാര്‍ജ വിമാനത്താവളം വഴി സര്‍വിസ് നടത്തിയ വിമാനങ്ങളുടെ എണ്ണത്തില്‍ 89.73 ശതമാനം വര്‍ധന രേഖപ്പെടുത്തി. ആറു മാസം കൊണ്ട് 41,189 വിമാനങ്ങളാണു സര്‍വിസ് നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 21,709 ആയിരുന്നു.
ചരക്ക് കൈകാര്യത്തിന്റെ കാര്യത്തിലും വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. ജൂണ്‍ വരെ 96,000 ടണ്‍ ചരക്കാണു കൈകാര്യം ചെയ്തത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 63,844 ടണ്ണായിരുന്നു. വര്‍ധന 50.39 ശതമാനം.
യാത്രക്കാരുടെ എണ്ണത്തിലെ ഗണ്യമായ വളര്‍ച്ച ഷാര്‍ജ എമിറേറ്റിനെ യാത്രയ്ക്കും ബിസിനസിനും ഇഷ്ടപ്പെട്ട സ്ഥലമാക്കി മാറ്റുന്നുവെന്നതിന്റെ തെളിവാണെന്നു ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്മാന് അലി സലിം അല്‍ മിദ്ഫ പറഞ്ഞു.
”ഈ കണക്കുകള്‍ വലിയ ആത്മവിശ്വാസത്തെയും വിശ്വാസ്യതയെയും പ്രതിനിധീകരിക്കുന്നു. മുന്‍നിര നൂതന സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനും യാത്രക്കാരുടെ സംതൃപ്തി നേടുന്നതിനുമുള്ള ഞങ്ങളുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ സുരക്ഷിതവും വിശിഷ്ടവുമായ യാത്രാനുഭവം ഉറപ്പ് നല്കുന്നു,” അദ്ദേഹം പറഞ്ഞു.
ഷാര്‍ജ വിമാനത്താവള മേഖലയിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്നായി ഉയര്‍ത്താനാണു ശ്രമം. ഇതിന്റെ ഭാഗമായി കൂടുതല്‍ വിദേശ വിമാനക്കമ്പനികളെ ആകര്‍ഷിക്കാനും തന്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി ഉയര്‍ന്ന അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന സ്മാര്‍ട്ട് സേവനങ്ങളിലും പരിഹാരങ്ങളിലും നിക്ഷേപം നടത്താന്‍ ശ്രമം തുടകരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ സുഖകരവും സുഗമവും ആസ്വാദ്യകരവുമായ യാത്രാനുഭവം പ്രദാനം ചെയ്യുന്ന കൂടുതല്‍ നൂതന സംരംഭങ്ങള്‍ ആരംഭിക്കാനും എയര്‍പോര്‍ട്ട് അതോറിറ്റി നിരന്തരം പരിശ്രമിക്കുന്നതായും അലി സലിം അല്‍ മിദ്ഫ പറഞ്ഞു.
Sharjah Airport witnesses 60 lakh passengers in fist half of 2022