മനാമ: തായ്‌വാനില്‍ നിന്നു സ്ത്രീകളെ പ്രലോഭിപ്പിച്ച് ബഹ്‌റൈനില്‍ എത്തിച്ചു പെണ്‍വാണിഭത്തിനു നിര്‍ബന്ധിച്ച കേസില്‍ അറസ്റ്റിലായ തായ്‌വാന്‍ യുവതിയെ 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. 27 കാരിയായ പ്രതി വ്യാജ തൊഴില്‍ വാഗ്‌ദാനം നല്‍കി കബളിപ്പിച്ചാണ് യുവതികളെ ബഹ്‌റൈനില്‍ എത്തിച്ചത്. തുടര്‍ന്ന് ഇവരെ ഹൂറയിലുള്ള ഹോട്ടലിലെത്തിച്ചു പൂട്ടിയിട്ടാണു അനാശാസ്യത്തിന് നിര്‍ബന്ധിച്ചത്.

വഞ്ചിക്കപ്പെട്ട ഒരു യുവതി ബഹ്‌റൈനിലെ തായ്‌വാന്‍ എംബസി ഉദ്യോഗസ്ഥരെ പരാതി അറിയിച്ചതോടെയാണു സംഭവം പുറത്തു വരുന്നത്. മസാജ് പാര്‍ലറില്‍ ജോലി ലഭ്യമാക്കാമെന്നു പറഞ്ഞാണു തന്നെ ഇവിടെ കൊണ്ടുവന്നതെന്ന് തട്ടിപ്പിന് ഇരയായ യുവതി പറയുന്നു. 1000 ദിനാര്‍ മാസം നല്‍കാമെന്ന് അറിയിച്ചാണു സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിലെ അംഗമായ തന്നെ കൊണ്ടുവന്നതെന്ന് അവര്‍ പറയുന്നു. പണം ആവശ്യപ്പെട്ടു നിരന്തരം ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ