റിയാദ്: റിയാദിലെ എടക്കര പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ സൗദി എടക്കര വെല്‍ഫെയര്‍ അസോസിയേഷന്‍ (സേവ) റിയാദ് ചാപ്റ്റര്‍ സംഘടിപ്പിച്ച എടക്കര മീറ്റ്‌-2018-ന് അല്‍മാസ് ഓഡിറ്റോറിയത്തില്‍ ആവേശകരമായ പരിസമാപ്തി. റിയാദില്‍ നിന്നുള്ള 200-ഓളം മെമ്പര്‍മാര്‍ പങ്കെടുത്ത പ്രതിനിധി സമ്മേളനത്തില്‍ വച്ച് റിയാദ് ചാപ്റ്ററിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് നിര്‍വഹിച്ചു. പ്രവാസികള്‍ കൂടുതലുള്ള പഞ്ചായത്ത് എന്ന നിലയില്‍ സേവക്ക് ഒരു പാട് നല്ല കാര്യങ്ങള്‍ ഈ സമൂഹത്തിനും, പ്രവാസി സഹോദരങ്ങള്‍ക്കും വേണ്ടി ചെയ്യാന്‍ കഴിയുമെന്നും രണ്ടു ഡയാലിസിസ് യൂണിറ്റുകള്‍ നാടിനു വേണ്ടി സമര്‍പ്പിച്ച ജിദ്ദ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ കാര്യത്തില്‍ സേവ റിയാദിന് മാതൃകയാവുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് അബ്ദുല്‍ അസീസ്‌ എടക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രെട്ടറി ഷാജഹാന് എടക്കര സ്വാഗതം പറഞ്ഞു.

സേവ ജിദ്ദാ ചാപ്റ്റര്‍ പ്രസിഡന്റ്‌ സലിം കളപ്പാടന്‍ പുതിയ കമ്മിറ്റി അംഗങ്ങളുടെ പ്രഖ്യാപനം നടത്തി. അബ്ദുള്ള വല്ലഞ്ചിറ, അഡ്വ. അനീര്‍ ബാബു, മൈമൂന ടീച്ചര്‍, ബഷീര്‍ വെന്നെക്കോട്, സൈനുല്‍ ആബിദീന്‍, ജുനൈദ് പോത്തുകല്ല്, മുഹമ്മദാലി പാലോളിപറമ്പ്, അസ്ക്കര്‍ കെല്‍ക്കോ, ജാനിസ് പാലേമാട്, ഹക്കീം സി.പി. ജംഷി മൂര്‍ക്കന്‍, ഷൗക്കത്ത് പാലേമാട്, നൗഷാദ് ഖര്‍ജ്, നൗഷാദ് പരപ്പന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജിദ്ദ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ശരീഫ് (കുട്ടിമാന്‍) മെമ്പര്‍ഷിപ് കാര്‍ഡുകള്‍ വിതരണം ചെയ്തു. ശിഫയില്‍ നിന്നും കൂടുതല്‍ മെംബര്‍മാരെ സംഘടനയില്‍ അംഗങ്ങള്‍ ആക്കിയതിന് ഷൗക്കത്ത് പാലേമാടിനെയും, നൗഷാദ് പരപ്പനെയും കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു.

തുടര്‍ന്ന് നടന്ന കലാ സന്ധ്യയില്‍ റിയാദിലെ പ്രമുഖരായ കലാകാരനമാര്‍ വിവിധ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. ഷെഫീക് വാഴക്കാടിന്റെ നേതൃത്വത്തില്‍ നടന്ന ഗാനമേളയില്‍ ഷാജഹാന്‍ എടക്കര, ഷംസു കളക്കര, ജാനിസ് പാലേമാട്, ആയിഷ മനാഫ്, നൈല ജാനിസ്, ലെന ലോറന്‍സ്, അസീസ് ചെമ്പന്‍കൊല്ലി തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. കളിവീട് കൂട്ടായ്മയിലെ കുട്ടികള്‍ അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സുകളും, ഒപ്പനയും സദസ്സിനെ ആവേശം കൊള്ളിച്ചു. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു.

ലത്തീഫ് കുഞ്ഞു, സലാം ഖര്‍ജ്, ഹാരിസ് എടക്കര, ഫിറോസ്‌ പള്ളിപ്പടി, ഷാബിര്‍ എടക്കര, ഷാജഹാന്‍ കെ.ടി, നൗഫല്‍ പള്ളിപ്പടി, സാലിഹ് എടക്കര, നിസാര്‍ സി.എച്ച്, സനീജ് കരുനെച്ചി, അബ്ദുല്‍ റഹ്മാന്‍, ഉമ്മര്‍ കെ.പി, മഷ്ഹൂദ്, ഷബീബ് കരുനെച്ചി, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ട്രഷറര്‍ അബ്ദുല്‍ ജലീല്‍ കളപ്പാടന്‍ നന്ദി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ