കുവൈത്ത് സിറ്റി: കേരള അസോസിയേഷന്‍ കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ കെ.സി.പിള്ള സ്മാരക അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് മിഷിരിഫ് സ്പോര്‍ട്സ് ഗ്രൗണ്ടില്‍ നടന്നു. ടൂര്‍ണമെന്റില്‍ ഷിഫ അല്‍ ജസീറ സോക്കര്‍ എതിരിലാത്ത രണ്ടു ഗോളുകള്‍ക്ക് ഫാത്തിമ ബോയ്സിനെ പരാജയപ്പെടുത്തി ടൂര്‍ണമെന്റ് ജേതാക്കളായി. മൂന്നാം സ്ഥാനം കാപ്സം ബോയ്സ് ആണ്.

ബെസ്റ്റ് ഗോള്‍ കീപ്പര്‍ ശരത് തൃശൂര്‍ (സോക്കര്‍ കേരള), ടോപ്പ് സ്കോറര്‍ ശ്യാം (സോക്കര്‍ കേരള), ബെസ്റ്റ് സ്ട്രൈക്കര്‍ ശരത് (സോക്കര്‍ കേരള), ബെസ്റ്റ് പ്ലയെര്‍ രാജേഷ്‌ (ബ്രദേഴ്സ് കേരള), ബെസ്റ്റ് ഡിഫെന്റെര്‍ പെലെ (ഫാത്തിമ ബോയ്സ്). ടൂര്‍ണമെന്റ് അസോസിയേഷന്‍ ജെനെറല്‍ കോര്‍ഡിനേറ്റര്‍ ശ്രീം ലാല്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് മണികുട്ടന്‍ എടക്കാട്ട് അധ്യക്ഷത വഹിച്ചു. മലബാര്‍ ഗോള്‍ഡ്‌ ജിസിസി മാനേജര്‍ അഫ്സല്‍ ഖാന്‍ ഉദ്ഘാടനം ചെയ്തു.

സാമൂഹ്യ പ്രവര്‍ത്തകര്‍ സത്താര്‍ കുന്നില്‍, ഇക്ബാല്‍ കുട്ടമംഗലം, ഹമീദ് കേളോത്ത്, അനിയന്‍ കുഞ്ഞു, രഘുപാല്‍, കെഫാക് പ്രസിഡന്റ് ഗുലാം മുസ്തഫ. അസോസിയേഷന്‍ ഏരിയ ഭാരവാഹികള്‍ ഹരികുമാര്‍ എം.എസ്, ഉണ്ണി താമരാല്‍ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ ശ്രീനിവാസന്‍ മുനമ്പം നന്ദി പറഞ്ഞു. ഉബൈദ് പള്ളുരുത്തി, രാജീവ്‌ ജോണ്‍, സൈഫുദീന്‍, യാസര്‍ എം.പതിയില്‍, ഷാഹിന്‍, ഷാജി കൊല്ലം, കെ.ആര്‍.മോഹനന്‍, ജയന്‍, സാബു എം.പീറ്റര്‍, ജോസ്, ലത്തീഫ്, ഖാലിദ്‌, ഇക്ബാല്‍, മുജീബ് എന്നിവര്‍ കളികള്‍ നിയന്ത്രിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ