മനാമ: ഏഷ്യക്കാരിയായ വീട്ടുജോലിക്കാരിയെ പ്രലോഭിപ്പിച്ചു പെണ്‍വാണിഭത്തിനു നിര്‍ബന്ധിച്ച കേസില്‍ നാലു ബംഗ്ലാദേശ് സ്വദേശികള്‍ അറസ്റ്റില്‍. വീട്ടു ജോലിക്കായി ബഹ്‌റൈനില്‍ എത്തിയ 27 കാരിയാണ് പരാതി നൽകിയത്. തൊഴിലുടമയില്‍ നിന്നു ചാടിപ്പോയ തന്നെ അപ്പാര്‍ട്ട്മെന്റില്‍ എത്തിച്ചശേഷം 12 ദിനാര്‍ നിരക്കില്‍ പെണ്‍വാണിഭത്തിനു നിര്‍ബന്ധിച്ചതായി യുവതി മൊഴി നല്‍കി.

നാലു മാസത്തോളം തന്നെ മുറിയില്‍ അടച്ചിടുകയും ഓരോ ദിവസവും പത്തോളം പേര്‍ തന്നെ പീഡിപ്പിക്കുകയും ചെയ്തതായി യുവതി മൊഴി നല്‍കി. അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു രക്ഷപ്പെട്ട ശേഷമാണ് യുവതി നാലുപേര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിത്.

തണുപ്പുതേടി വിനോദയാത്ര; ബഹ്‌റൈന്‍ വിദേശ മന്ത്രാലയം നിര്‍ദ്ദേശം പുറപ്പെടുവിച്ചു
മനാമ: ബഹ്‌റൈനില്‍ വേനല്‍ കനത്തതോടെ തണുപ്പുള്ള രാഷ്ട്രങ്ങളിലേക്കു വിനോദയാത്ര പോകുന്നവര്‍ക്കായി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം ബോധവല്‍ക്കരണം ആരംഭിച്ചു. ‘സുരക്ഷിത യാത്ര’ എന്ന ഹാഷ് ടാഗിലാണു മന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

പാസ്‌പോര്‍ട്ട് കാലപരിധി, സന്ദര്‍ശിക്കുന്ന രാഷ്ട്രങ്ങളിലെ നിയമങ്ങള്‍, മോഷണം ഒഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍, താമസ സൗകര്യങ്ങള്‍, അനുയോജ്യമായ വസ്ത്രങ്ങള്‍ തുടങ്ങി ഓരോ രാജ്യത്തെക്കുറിച്ചും വിശദമായ നിര്‍ദ്ദേശങ്ങള്‍ ഇതിലുണ്ട്. ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സി വഴിയും സോഷ്യല്‍ മീഡിയ വഴിയും ഈ പ്രചാരണങ്ങള്‍ നടക്കുമെന്നു മന്ത്രാലയം അറിയിച്ചു.

വിദേശങ്ങളിലെ ബഹ്‌റൈന്‍ എംബസി മുഖേനെ ലഘുലേഖകളും വിതരണം ആരംഭിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ വിദേശങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്പറുകളും ലഭ്യമാക്കുന്നു. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിര്‍ദ്ദേശങ്ങള്‍ ടിവി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇവിടെ വച്ച് സഞ്ചാരികള്‍ക്കു നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്യുന്നു. ബഹ്‌റൈന്‍ ടിവി യാത്രാ വിവരങ്ങള്‍ അടങ്ങിയ ഹ്രസ്വ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്.

യാത്രകള്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഇഗവണ്‍മെന്റ് അതോറിറ്റിയില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദ്ദേശം അധികൃതര്‍ പുറപ്പെടുവിച്ചു. ഇതിനായി പ്രത്യേക ആപ്പ് തയ്യാറായി. ഇതിലൂടെ, യാതചെയ്യുന്ന രാജ്യത്തെ മുഴുവന്‍ വിവരങ്ങളും ലഭ്യമാവുമെന്നും അധികൃതര്‍ പറഞ്ഞു. മന്ത്രാലയത്തിന്റെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ