മനാമ: തെരുവുകളിലുള്ള അനധികൃത വാഹനാഭ്യാസങ്ങള്‍ തടയുന്നതിനും അതുവഴിയുള്ള അപകടങ്ങള്‍ ഇല്ലാതാക്കുന്നതിനും ഇതിനായി പ്രത്യേക സ്ഥലം അനുവദിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ തള്ളി. മോട്ടോര്‍ സ്‌പോര്‍ട്‌സും മറ്റും ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് (ബിഐസി) നല്‍കുന്നുണ്ടെന്നും അതിനാല്‍ ഇതിനായി ഇനിയും ഒരു സ്ഥലം ആവശ്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അനധികൃത കാര്‍സ്റ്റണ്ട് നടത്തുന്നവര്‍ക്കായി പ്രത്യേക സൗകര്യം കൊണ്ടുവരണമെന്ന് എംപി ജമാല്‍ ദാവൂദ് ആണു നിര്‍ദ്ദേശിച്ചത്. ഡ്രാഗ് റേസിംഗ്, ഡ്രിഫ്റ്റിംഗ് കോമ്പറ്റിഷന്‍ തുടങ്ങി മറ്റനവധി പരിപാടികള്‍ ഇതിന്റെ ഭാഗമായി ബിഐസിയിലെ വിദഗ്ധര്‍ സംഘടിപ്പിക്കാറുണ്ട്. ഇത് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളോടുകൂടിയുമാണ് നടത്തപ്പെടാറുള്ളതെന്നും സര്‍ക്കാര്‍ അറിയിച്ചു.

നിരക്ക് അധികമായതിനാല്‍ ബിഐസി പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ കുറഞ്ഞു വരികയാണെന്നും അതിനാല്‍ നിരക്ക് മൂന്നു ദിനാറില്‍ താഴെയാക്കി കുറയ്ക്കണമെന്നും എംപി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ