റിയാദ്: തീവ്രവാദ ഭീഷണിയെ തുടർന്ന് യുകെയിൽ താമസിക്കുന്ന സൗദി പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ്. യുകെയിലും വടക്കേ അയർലൻഡിലുമുള്ള സൗദി പൗരന്മാർക്കാണ് ലണ്ടനിലെ സൗദി എംബസി ജാഗ്രതാ നിർദേശം നൽകിയത്. സംശയാസ്പദമായ സാഹചര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കണം, പാർട്ടികൾ, മറ്റ് ആൾകൂട്ടമുണ്ടാകുന്ന പൊതു പരിപാടികളിൽ തുടങ്ങിയവയിൽ നിന്ന് മാറി നിൽക്കണമെന്നും എംബസിയുടെ സുരക്ഷാ മുന്നറിയിപ്പിൽ പറയുന്നു. അസാധാരണമായി എന്തെങ്കിലും ശ്രദ്ധയിൽ പെടുകയോ എന്തെങ്കിലും അപകടങ്ങളിൽ കുടുങ്ങുകയോ ചെയ്‌താൽ ഉടൻ എംബസ്സിയെ വിവരമറിയാക്കാനും നിർദേശമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ