റിയാദ്: എഫ്സി ആൻഡ് ഹാഫ് ലൈറ്റ് എഫ്സി മെൻസ് ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തുന്ന രണ്ടാമത് സെവൻസ് ഫുട്ബോളിന് ആവേശോജ്വല തുടക്കം. നോർക്ക കൺസൾട്ടന്റ് പ്രതിനിധി ശിഹാബ് കൊട്ടുകാട് പരിപാടി ഉദ്ഘാടനം ചെയ്തു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ബാബു മഞ്ചേരി അധ്യക്ഷത വഹിച്ചു. അബ്ദുല്ല വല്ലാഞ്ചിറ, ലത്തീഫ് ചാലിയാർ, നാസർ മാവൂർ, ബഷീർ ചേലേമ്പ്ര (റിഫ പ്രസിഡന്റ്), മുസ്തഫ കവ്വായി (വെസ്റ്റേൺ യൂണിയൻ) എന്നിവർ ആശംസകൾ നൽകി.

ടൂർണമെന്റിന്റെ കിക്കോഫ് കർമം ലത്തീഫ് ചാലിയാർ നിർവഹിച്ചു. യോഗത്തിൽ മസൂദ് കളത്തിൽ സ്വാഗതവും പറഞ്ഞു. യുഎഫ്സിയുടെ മാനേജ്‌മെന്റും പ്രതിനിധികളും വളരെ നല്ലൊരു ടൂർണമെന്റാണ് സംഘടിപ്പിക്കുന്നതെന്ന് ശിഹാബ് കൊട്ടുകാട് പറഞ്ഞു. 24 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ 8 ടീമുകൾ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കളിക്കാർ ടൂർണമെന്റിൽ പങ്കെടുത്തു. ബാക്കി വരുന്ന ക്വാർട്ടർ, സെമിഫൈനൽ ഫൈനൽ മത്സരങ്ങൾ അടുത്ത വെള്ളിയാഴ്ച നടക്കും.
football, saudi arabia, sevens football

നവാസ് കണ്ണൂർ, ശരീഫ് കാളികാവ്, മജീദ് ബക്സർ, ഹസ്സൻ തിരുർ, ഷറഫു ജാസ് ബഫന, ഷഫീഖ് വലിയങ്ങാടി, സഫീർ കുട്ടിപ്പ, ഫൈസൽ പാഴൂർ, അനസ് എന്നിവർ കളികൾ നിയന്ത്രിച്ചു. ഷാനവാസ് മങ്കട, ശൗലിക്, മൻസൂർ പി.പി, ശരീഫ് കോട്ടക്കൽ, ജാഫർ ചെറുകര, സഫർ, ഇൽയാസ് മേൽമുറി, ഷബീർ, സവാദ്, ജാവേദ്, യഹ്‌യ എന്നിവർ നേതൃത്വം നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ