മനാമ: കൃത്യമായി യൂണിഫോം ധരിക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച സ്‌കൂള്‍ ജീവനക്കാരനെ ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്താക്കി. ഇസാ ടൗണില്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ പഠിക്കുന്ന മകനെ അധ്യാപകന്‍ മര്‍ദ്ദിച്ചതായി മാതാവ് സോഷ്യല്‍ മീഡിയില്‍ നല്‍കിയ പ്രതികരണമാണു നടപടിയിലേക്കു നയിച്ചത്.

അധ്യാപകനെതിരെ മാതാവ് വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് അല്‍ നുഐമിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ