മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗം മനാമ, റിഫ ക്യാംപസുകളില്‍ നടത്തിയ വാര്‍ഷിക പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. അല്‍റജ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പതിനേഴാം വാര്‍ഷിക പരിപാടിയിലാണ് വിദ്യാര്‍ഥികളെ ആദരിച്ചത്. മനാമ മദ്രസയിലെ വിവിധ ക്ളാസുകളില്‍ നിന്നും ആയിഷ മെഹ്‌നാസ്, ലെന ഫാത്തിമ (ബേസിക്.എ), സഹ്‌ല സമീര്‍, സയാന്‍ അസീസ് (ബേസിക് ബി), ഫിന്‍ഷ ഫൈസല്‍, സഫ ഷാഹുല്‍ ഹമീദ് (ഒന്ന്), ഷസ്‌ന ഹംസ, ഇഷാല്‍ ഫാത്തിമ, ഫാത്തിമ സുഹ (രണ്ട്), ഷഹ്സിന സൈനബ്, നുബൈസ് നൗഫല്‍ (മൂന്ന് എ), നഫ്‌സ സാജു, താശിന്‍ മുനീര്‍ (മൂന്ന് ബി), നൗബ ഷെറിന്‍, അമ്മാർ സുബൈർ (നാല്), തന്‍സിയ അഷ്റഫ്, സഫ്‌ന മുജീബ് (അഞ്ച്), റിദ ഷെറിന്‍, ഷദ ഷാജി (ആറ്), ഫാത്തിമ റിയ, ഫാത്തിമ വഫ (ഏഴ്) യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

റിഫ മദ്രസയിലെ വിവിധ ക്ളാസുകളില്‍ നിന്നും അമീന്‍ മുഹമ്മദ്, ലിബ (ബേസിക്), നഷ്‌വ ബഷീര്‍, നിദാല്‍ ഹമീദ് (ഒന്ന്), യുംന മുനീര്‍, ഹിബ ഫാത്തിമ (രണ്ട്), ഹൈഫ കെ.പി, ഹന നിയാസ് (മൂന്ന്), ഹനൂന്‍ അബ് ദുന്നാസിര്‍, അന്‍സില്‍ അനീസ് (നാല്), ഹിബ ഫാത്തിമ, സഹീദ് സുബൈര്‍ (അഞ്ച്), ലിയ അബ്ദുല്‍ ഹഖ്, ഹന അബ്‌ദുല്‍ ഖാദര്‍ (ആറ്), ഫിനു ഷെറിന്‍, ആയിഷ ഇഷാന (ഏഴ്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഏഴാം ക്ളാസ് പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് മദ്രസ രക്ഷാധികാരി ജമാല്‍ നദ്‌വി ഇരിങ്ങല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ സ്‌കൂൾ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജയ്ഫർ മയ്ദാനി, ഫ്രണ്ട്സ് ബഹ്റൈന്‍ ജന. സെക്രട്ടറി എം.എം.സുബൈര്‍, വനിതാ വിഭാഗം പ്രസിഡന്‍റ് ജമീല ഇബ്രാഹിം, സെക്രട്ടറി സക്കീന അബ്ബാസ്, മദ്രസ പ്രിന്‍സിപ്പല്‍ സഈദ് റമദാന്‍ നദ്‌വി, എജ്യൂക്കേഷന്‍ വിങ് ഡയറക്‌ടര്‍ സി.ഖാലിദ്, മനാമ പി.ടി.എ പ്രസിഡന്‍റ് സൈനുദ്ദീന്‍, റിഫ പി.ടി.എ പ്രസിഡന്‍റ് റഫീഖ് അബ്ദുല്ല, വാര്‍ഷികാഘോഷ കമ്മിറ്റി കണ്‍വീനര്‍മാരായ സയ്യിദ് ഫൈസല്‍, ഷിബു പത്തനംതിട്ട, ലത്തീഫ് ആയഞ്ചേരി, സാമൂഹിക പ്രവര്‍ത്തകരായ സാനി പോള്‍, സലാം മമ്പാട്ടുമൂല, അബ് ദുറഹ് മാന്‍ അസീല്‍ എന്നിവര്‍ സമ്മാനങള്‍ വിതരണം ചെയ്തു. മദ്രസ അഡ് മിനിസ്ട്രേറ്റര്‍ എ.എം ഷാനവാസ്, പി.പി.ജാസിര്‍, പി.എം.അഷ്റഫ്, സക്കീര്‍ ഹുസൈന്‍, യൂനുസ് സലീം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ