റിയാദ്: പന്ത്രണ്ട് മേഖലകളിലെ സൗദിവത്കരണത്തിന്‍റെ രണ്ടാം ഘട്ടം നവംബർ ഒമ്പതിന് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. വാച്ച്, കണ്ണട, ഇലക്ട്രോണിക്- ഇലക്ട്രിക് ഉപകരണങ്ങള്‍ തുടങ്ങിയ ഷോപ്പുകളാണ് രണ്ടാം ഘട്ടത്തില്‍ ലക്ഷ്യം വയ്ക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മലയാളികൾ ഉൾപ്പടെ ആയിരക്കണക്കിന് വിദേശികൾ ജോലി ചെയ്യുന്ന മേഖലയിലാണ് രണ്ടാം ഘട്ട സ്വദേശിവത്കരണം നടപ്പിലാക്കുന്നത്.

നിയമം പ്രാബല്യത്തിലാകുന്നതോടെ പതിനായിരങ്ങൾ തൊഴിൽ രഹിതരാകും. രണ്ടും മൂന്നും ആളുകൾ മാത്രം ജോലി ചെയ്യുന്ന ചെറുകിട സ്ഥാപനങ്ങളാണ് പ്രധാനമായും ബാധിക്കപ്പെടുക. സ്വദേശിവത്കരണം വരുന്നതോടെ ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് വിദേശികളെ മാറ്റാൻ തൊഴിലുടമ നിർബന്ധിതനാകും. വർഷങ്ങളോളം ഒരു സ്ഥാപനത്തിൽ തന്നെ ജോലി ചെയ്തവരാണ് പലരും. ഇപ്പോഴുളള തൊഴിൽ നഷ്ടപ്പെട്ടാൽ പുതിയത് കണ്ടെത്താൻ പ്രായവും യോഗ്യതയും പലർക്കും തടസ്സമാകുന്നുണ്ട്.

പദ്ധതിയുടെ മൂന്നാം ഘട്ടവും കൂടുതൽ വിദേശികൾ ജോലി ചെയ്യുന്ന മെഡിക്കല്‍ ഉപകരണ ഷോപ്പുകൾ, ബേക്കറികള്‍, വാഹനങ്ങളുടെ സ്പെയര്‍ പാട്സുകള്‍, കാർപെറ്റ്, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ തുടങ്ങിയ മേഖലകളിലാണ്.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook