സൗദിയില്‍ ഫാര്‍മസിരംഗത്ത് സ്വദേശിവത്കരണം; മലയാളികളെ ബാധിക്കും

പുതിയ നിയമം ഇന്ത്യക്കാരുള്‍പ്പെടെ ആയിരക്കണക്കിനു വിദേശികളെ തൊഴില്‍ രഹിതരാക്കും

Saudi Arabia, സൗദി അറേബ്യ, Saudization, സൗദി സ്വദേശിവത്കരണം, Saudization of pharma sector, localization in Saudi pharma sector, സൗദിയിൽ ഫാർമസി മേഖലയിൽ സ്വദേശിവത്കരണം, Saudi new labour law, സൗദിയിൽ പുതിയ തൊഴിൽ നിയമം, Saudi nitaqat,സൗദി നിതാഖാത്, Gulf news, ഗൾഫ് ന്യൂസ്, Latest news, ലേറ്റസ്റ്റ് ന്യൂസ് ie malayalam, ഐഇ മലയാളം

റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലെ ഫാര്‍മസികളിലും അനുബന്ധ ജോലികളിലും 50 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നു. ഇതുസംബന്ധിച്ച കരാറിന് തൊഴില്‍ മന്ത്രി എന്‍ജി. അഹ്മദ് അല്‍ റാ ജഹി അംഗീകാരം നല്‍കി.

വിവിധ ഘട്ടങ്ങളിലായാണു സ്വദേശിവത്കരണം നടപ്പാക്കുക. ആദ്യ ഘട്ടം ജൂലൈ 22നു പ്രാബല്യത്തില്‍ വരും. 20 ശതമാനം സ്വദേശിവത്കരണമാണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുക. ഒരു വര്‍ഷത്തിനു ശേഷമുള്ള രണ്ടാം ഘട്ടത്തില്‍ 30 ശതമാനമായിരിക്കും സ്വദേശിവത്കരണം.

Read Also: സൗദി അറേബ്യൻ പ്രവാസത്തിന്റെ അവസാനരംഗങ്ങൾ

അഞ്ച് വിദേശികളില്‍ കൂടുതലുള്ള സ്ഥാപനങ്ങളിലാണു സ്വദേശിവത്കരണം നടപ്പാക്കേണ്ടത്. പുതിയ തീരുമാനത്തിലൂടെ 40,000 സ്വദേശി യുവാക്കള്‍ക്കു തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നാണു തൊഴില്‍ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. സൗദി ഫാര്‍മസി മേഖലയില്‍ ഇന്ത്യക്കാരുള്‍പ്പെടെ ആയിരക്കണക്കിനു വിദേശികളാണു തൊഴിലെടുക്കുന്നത്.

ആരോഗ്യരംഗത്ത് സ്വദേശിവത്കരണം ഉര്‍ജിതമാക്കുന്നതിന്റെ ഭാഗമാണു തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ പദ്ധതി. ആരോഗ്യ മന്ത്രാലയം, മാനവ വിഭവശേഷി ഫണ്ട്, ഫുഡ്സ് ആന്‍ഡ് ഡ്രഗ്സ് അതോറിറ്റി എന്നിവയുമായി സഹകരിച്ചാണു സ്വദേശിവത്ക്കരണം നടപ്പാക്കുകയെന്നും മന്ത്രാലയം അറിയിച്ചു.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Saudization of pharma sector set to begin in july

Next Story
ചെങ്കടലില്‍ ഇന്ത്യന്‍ നാവികനു ബോധക്ഷയം; സൗദി സുരക്ഷാസേന രക്ഷപ്പെടുത്തിSaudi Arabia, സൗദി അറേബ്യ, Saudi Arabia rescue Indian sailor, ഇന്ത്യന്‍ നാവികനെ സൗദി രക്ഷപ്പെടുത്തി, Saudi border guards, സൗദി അതിര്‍ത്തി രക്ഷാസേന,  Jeddah, ജിദ്ദ, jizan, ജിസാൻ, Gulf news, ഗൾഫ് വാർത്തകൾ, Latest news, ലേറ്റസ്റ്റ് ന്യൂസ്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com