/indian-express-malayalam/media/media_files/uploads/2018/08/saudi-nitaqat-rep-img.jpg)
റിയാദ്: സെപ്റ്റംബർ പതിനൊന്നു മുതൽ പൂർണ്ണമായും സ്വദേശിവൽക്കരണം പ്രഖ്യാപിച്ച പതിനൊന്ന് മേഖലയിൽ തൊഴിൽ മന്ത്രാലയം ചെറിയ ഇളവ് പ്രഖ്യാപിച്ചു. ഇളവ് ചെറുതാണെങ്കിലും സൗദി വിപണിയും പ്രവാസികളും വലിയ പ്രതീക്ഷയിലാണ്.
ആദ്യം പ്രഖ്യാപിച്ച നിയമമനുസരിച്ച് പതിനൊന്ന് മേഖലയിൽ വിദേശികൾക്ക് ജോലി ചെയ്യാൻ അനുമതിയില്ലായിരുന്നു. എന്നാൽ പുതിയ ഇളവ് വഴി മുപ്പത് ശതമാനം വിദേശികൾക്ക് നിയമപരമായി ജോലി ചെയ്യാം.
മലയാളികൾ ഉൾപ്പടെ പതിനായിരക്കണക്കിന് വിദേശികൾ ജോലി ചെയ്യുന്ന മേഖലകളാണ് റെഡിമെയ്ഡ് ഷോപ്പ്, ഫർണിച്ചർ കടകൾ, പത്രക്കട, വാച്ച് കട, കണ്ണട കട, ഇലക്ട്രോണിക്സ്, മെഡിക്കൽ ഉപകരണങ്ങൾ, കാർപെറ്റ്, കെട്ടിട നിർമാണ വസ്തുക്കൾ, മിഠായി കട തുടങ്ങിയത്. ഈ മേഖലകളിലാണ് പുതിയ ഇളവ് ഉണ്ടായിട്ടുള്ളത്.
പുതിയ നിയമം വഴി തൊഴിൽ നഷ്‌ടപ്പെടുമെന്ന് കരുതിയ നിരവധി പേർക്കാണ് ഇളവ് പുതു ജീവൻ പകർന്നത്. സമ്പൂർണ്ണ സൗദിവൽക്കരണം പ്രഖ്യാപിച്ചതോടെ ഇനി ഇളവിന് സാധ്യതയുണ്ടാകില്ലെന്ന് കരുതി നാട്ടിലേക്ക് മടങ്ങിയവരും സ്ഥാപനങ്ങൾ വിറ്റ് ഒഴിവാക്കിയവരുമുണ്ട്. ഇളവുണ്ടാകുമെന്ന പ്രതീക്ഷയിൽ ദീർഘകാലത്തേക്ക് എക്സിറ്റ് റീ എൻട്രി നാട്ടിലേക്ക് മടങ്ങിയവരും കുറവല്ല.
ഇളവനുവദിച്ച വാർത്ത പുറത്ത് വന്നതോടെ ഇവർക്കെല്ലാം സൗദിയിലേക്ക് മടങ്ങിയെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയിലെ വിദേശികൾ കൈകാര്യം ചെയ്യുന്ന ഈ പതിനൊന്ന് മേഖലകൾ സജീവമാകുന്നതോടെപ്പം സൗദി വിപണിയും ഉണരും എന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
വാർത്ത: നൗഫൽ പാലക്കാടൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.