റിയാദ്: നിയമം പ്രാബല്യത്തിലാകും മുമ്പ് ഗതാഗത നിയമം ലംഘിച്ചു വാഹനം ഓടിച്ച സ്വദേശി വനിതയെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. റിയാദിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടൽ അങ്കണത്തിലാണ് സംഭവം. നിയമം ലംഘിച്ച്‌ വാഹനമോടിക്കുന്ന വിഡിയോ പകർത്തി പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്.

ഹിജ്‌റ വർഷം ശവ്വാൽ 10 മുതൽ (ജൂൺ 24, 2018) മുതലാണ് സൗദിയിൽ വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കാൻ രാജവിജ്ഞാപനത്തിൽ പറയുന്നത്. എന്നാൽ അതിന് മുമ്പേ ഗതാഗത നിയമം ലംഘിച്ച് അമിത ആവേശത്തിൽ ഡ്രൈവ് ചെയ്തതിനാണ് യുവതിയെ സുരക്ഷ വകുപ്പ് അറസ്റ്റ് ചെയ്തത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. പുതിയ നിയമം നടപ്പിലാക്കാൻ ഗതാഗത നിയമ വ്യവസ്ഥയിൽ പരിഷ്കരണം വരുത്തി നിയമം നടപ്പിലാക്കാൻ വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ് മന്ത്രാലയങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ