റിയാദ്: സൗദി സ്റ്റോക്ക് എക്സ്ചേഞ്ച് “തദവൽ” ന്റെ ചെയർപേഴ്സണായി സാറ അൽ ഷുഹൈമി തിരഞ്ഞെടുക്കപ്പെട്ടു. സൗദി അറേബ്യയിലെ പ്രധാന സർക്കാർ സാമ്പത്തിക സ്ഥാപനത്തിലെ ആദ്യ വനിത ചെയർപേഴ്സൺ എന്ന പ്രതേകത കൂടിയുണ്ട് സാറയുടെ പുതിയ നേതൃത്വത്തിന്. ധനകാര്യ മന്ത്രാലയം പ്രധിനിധി അബ്ദുൽ റഹ്മാൻ അൽ മുഫാദിയാണ് വൈസ് ചെയർമാൻ.

സെൻട്രൽ ബാങ്ക് പ്രധിനിധികളുൾപ്പടെയുള്ള എക്സ്ചേഞ്ച് ബോർഡാണ് സുഹൈമിയെ തിരഞ്ഞെടുത്തത്. സൗദി നാഷണൽ കൊമേഴ്‌സ്യൽ ബാങ്കിന്റെ ആദ്യ വനിതാ ചീഫ് എസ്‌സിക്റ്റീവ് കൂടിയായിരുന്നു ഇവർ. നിർണ്ണായക സമയത്താണ് സാറാ സുഹൈമി അറബ് ലോകത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്. ഇത് വലിയ പ്രതീക്ഷയോടെയാണ് രാജ്യം നോക്കികാണുന്നതെന്ന് സാമ്പത്തിക രംഗത്തെ പ്രമുഖർ അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ