റിയാദ്: സൗദി അറേബ്യയിൽ രാജകൊട്ടാരത്തിന് തൊട്ടടുത്തതായി കണ്ട ഡ്രോൺ സൈന്യം വെടിവച്ചിട്ടു. അതീവ സുരക്ഷയുളള റിയാദിലെ സൽമാൻ രാജകുമാരന്റെ കൊട്ടാരത്തിന് സമീപത്തായി ഇന്നലെ രാത്രി 8 മണിയോടെയാണ് ഡ്രോൺ കണ്ടത്. ഡ്രോൺ പറന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട സൈന്യം വെടിവച്ചിടുകയായിരുന്നുവെന്ന് റിയാദ് പൊലീസ് വക്താവ് പറഞ്ഞു.
ഈ സമയം സൽമാൻ രാജകുമാരൻ കൊട്ടാരത്തിൽ ഉണ്ടായിരുന്നില്ല. ദിരിയയിലെ അദ്ദേഹത്തിന്റെ ഫാമിലായിരുന്നുവെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
സൈന്യം വെടിവയ്ക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, അതീവ സുരക്ഷയുളള രാജ കൊട്ടാരത്തിന് അടുത്ത് ഡ്രോൺ വന്നത് എങ്ങനെയെന്ന് അന്വേഷണം തുടങ്ങിയതായി സൗദി പൊലീസ് വക്താവ് അറിയിച്ചു.
Reports of heavy gunfire in #Riyadh #SaudiArabia near King Salman’s palace. No clear what’s going on right now. Some suggests that it might be a coup attempt pic.twitter.com/rOcp9x1J1a
— Ryan (@kp_ryn) April 21, 2018