റിയാദ് : സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് മലേഷ്യയിലെ മലായ സര്‍വകലാശാലയുടെ സാഹിത്യത്തിനുള്ള ഹോണററി ഡോക്ടറേറ്റ്. മലേഷ്യാ സന്ദര്‍ശനത്തിന്രെ ഭാഗമായി സര്‍വകലാശാലയിലത്തെിയ അദ്ദേഹത്തിന് സര്‍വകലാശാല ചാൻസലർ സുൽത്താൻ നസ്രിൻ ഷാ യാണ് ബഹുമതി സമ്മാനിച്ചത്.
സൽമാൻ രാജാവ് സാഹിത്യ രംഗത്ത് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ബഹുമതി സമ്മാനിച്ചത്. ശാസ്ത്ര സാങ്കേതിക വിജ്ഞാന മേഖലയിലും രാഷ്ട്രീയ സാമ്പത്തിക മേഖലകളിലുമാണ് ഇസ്ലാമിക ലോകം വലിയ വെല്ലുവിലുകൾ നേരിടുന്നത്.ഇസ്‌ലാമിക രാജ്യങ്ങളിലെ സർവകലാശാലകളും ഗവേഷണ കേന്ദ്രങ്ങളും ഈ വെല്ലുവിളിക്ക് പ്രതിവിധിയുണ്ടാകണെമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് വലിയ പുരോഗതി കൈവരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ലോകത്തിലെ പ്രധാന സർകലാശാലകളിലൊന്നാണ് മലേഷ്യൻ യൂണിവേഴ്സിറ്റിയെന്നും രാജാവ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.