വാട്സ്ആപ്പ് കോളുകളുടെ നിയന്ത്രണം സൗദി നീക്കുന്നു

വിഷൻ 2030ന്റെ ഭാഗമായി വിവിധ മേഖലയിൽ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളിൽ ഒന്നാണ് ഡിജിറ്റൽ രംഗത്തുള്ള പരിഷ്കരണം

Whatsapp recall feature, whatsApp new version, വാട്സ്ആപ്പ് പുതിയ വേർഷൻ, പുതിയ വാട്സ്ആപ്പ്, വാട്സ്ആപ്പ് പുതിയ ഫീച്ചർ, വാട്സ് ആപ്പിൽ അയച്ച സന്ദേശങ്ങൾ പിൻവലിക്കാമോ

റിയാദ്: ഇന്റർനെറ്റ് വോയ്‌സ്, വിഡിയോ കോളുകൾക്ക് നിലവിൽ ഉണ്ടായിരുന്ന നിയന്ത്രണം സൗദി എടുത്തുകളയുന്നു. വാട്സ്ആപ്പ്, സ്‌കൈപ്‌, വൈബർ എന്നീ ആപ്പുകളുടെ വോയ്‌സ്, വിഡിയോ കോളുകൾക്കുള്ള നിയന്ത്രണമാണ് അടുത്ത ആഴ്ച മുതൽ ഇല്ലാതാകുന്നത്.

ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിന്റെ ഭാഗമായി കമ്മ്യുണിക്കേഷൻ ആന്റ് ഐ.ടി കമ്മീഷന്റെയും രാജ്യത്തെ ടെലികോം കമ്പനികളുടെയും ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട് എന്ന് കമ്മ്യുണിക്കേഷൻ ആന്റ് ഐടി മന്ത്രി അബ്ദുല്ല ബിൻ ആമിർ അൽ സവാഹ അറിയിച്ചു.

വിഷൻ 2030ന്റെ ഭാഗമായി വിവിധ മേഖലയിൽ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളിൽ ഒന്നാണ് ഡിജിറ്റൽ രംഗത്തുള്ള പരിഷ്കരണം. ഡിജിറ്റൽ സമൂഹത്തിന്റെ വളർച്ചയ്ക്ക് ഉതകുന്ന കർമ്മപദ്ധതികളാണ് മന്ത്രാലയം ഈ രംഗത്ത് ആവിഷ്കരിക്കുന്നത്. ഇതിന്റെ ഭാഗമായി ഉപഭോക്താവിന് പരമാവധി സേവനം നൽകുക എന്ന നയമാണ് ആദ്യമായി മുന്നോട്ട് വയ്ക്കുന്നത്. രാജ്യത്ത് പ്രവർത്തിക്കുന്ന മുഴുവൻ ടെലികോം കമ്പനികളെയും ഇതുമായി ബന്ധപ്പെട്ട വകുപ്പുകളെയും ഒരു കുടക്കീഴിൽ കൊണ്ടുവന്നതാണ് ഇതിനു മുൻപ് മന്ത്രാലയം എടുത്ത നടപടികളിലൊന്ന്. ഉപഭോക്താവിന്റെ പരാതികൾ പരിഗണിച്ച് സേവനം മെച്ചപ്പെടുത്താനും ഈ രംഗത്ത് കൂടുതൽ സുതാര്യത കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്. വോയ്‌സ്, വിഡിയോ കോളുകൾക്കുള്ള നിയന്ത്രണങ്ങൾ നീക്കുമ്പോഴും ഈ ആപ്ലിക്കേഷനുകളുടെ ഗുണനിലവാരം അതാത് കാലത്ത് വിലയിരുത്തുന്നതാണെന്ന് മന്ത്രി അൽ സവാഹ പറഞ്ഞു.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Saudi remove control over whatsapp call

Next Story
സൗദി തലസ്ഥാനത്ത് പ്രതിരോധ മന്ത്രാലയത്തിന് നേരെ സ്ഫോടന ശ്രമം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express