scorecardresearch

പൊതു അവധി നീട്ടാൻ രാജാവിന്റെ ഉത്തരവ്: സൗദി ദേശീയ ദിനാഘോഷത്തിന് ആവേശം കൂടും

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റേതാണ് ഉത്തരവ്

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റേതാണ് ഉത്തരവ്

author-image
WebDesk
New Update
national day holiday

റിയാദ്: സൗദി ദേശീയ ദിനമായ ഞായറാഴ്ച രാജ്യത്ത് പൊതു അവധിയാണ്. നേരത്തെയുള്ള തീരുമാനമനുസരിച്ച് തിങ്കളാഴ്ച പ്രവൃത്തി ദിവസമാണ്. എന്നാൽ തിങ്കളാഴ്ചയും അവധി നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ് ഇറങ്ങി.

Advertisment

രാജാവിന്റെ പ്രഖ്യാപനം വന്നതോടെ നാടാകെ ആഹ്ളാദത്തിലാണ്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ആഘോഷങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ദേശീയ ദിനമായ ഇന്നാണ് പ്രധാന ആഘോഷങ്ങൾ. നേരം പുലരുവോളം സൗദി തെരുവുകൾ സജീവമാകും.

ആഘോഷം കഴിഞ്ഞു നാളെ ജോലിക്ക് പോകണമല്ലോ എന്ന ചിന്തയിലായിരുന്നു പലരും. എന്നാൽ രാജ പ്രഖ്യാപനം വന്നതോടെ ആഘോഷത്തിന് ആവേശം കൂടും. വാർത്ത വന്നതോടെ സോഷ്യൽ മീഡിയയിലേക്ക് രാജാവിന് അഭിവാദ്യമർപ്പിച്ച സന്ദേശങ്ങളുടെ ചിത്രങ്ങളും ഒഴുകി.

വാർത്ത: നൗഫൽ പാലക്കാടൻ

Saudi Holiday Riyadh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: