scorecardresearch

സൗദി ഫാമിലി വിസിറ്റിങ് വിസ: അന്തിമ പുതുക്കലിന് രാജ്യം വിടേണ്ടതില്ല

ഒമ്പത് മുതല്‍ പന്ത്രണ്ട് മാസം വരെയുള്ള കാലയളവിലേക്കു വിസ പുതുക്കാനാണ് ഓണ്‍ലൈനില്‍ അവസരമുള്ളത്

ഒമ്പത് മുതല്‍ പന്ത്രണ്ട് മാസം വരെയുള്ള കാലയളവിലേക്കു വിസ പുതുക്കാനാണ് ഓണ്‍ലൈനില്‍ അവസരമുള്ളത്

author-image
Noufal Palakkadan
അപ്‌ഡേറ്റ് ചെയ്‌തു
New Update
Saudi Arabia, സൗദി അറേബ്യ, Visa renewal, വിസ പുതുക്കൽ, Visiting visa, വിസിറ്റിങ് വിസ, Multiple entry visiting visa, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റിങ് വിസ, സന്ദര്‍ശക വിസ, Family visiting visa, ഫാമിലി വിസിറ്റിങ് വിസ, IE Malayalam, ഐഇ മലയാളം

റിയാദ്: ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി സന്ദര്‍ശക വിസയില്‍ സൗദി അറേബ്യയിലെത്തുന്ന കുടുംബങ്ങള്‍ക്ക് അവസാന പുതുക്കലിനു രാജ്യം വിടേണ്ടതില്ല. ഒമ്പത് മുതല്‍ പന്ത്രണ്ട് മാസം വരെയുള്ള കാലയളവിലേക്കു വിസ പുതുക്കാനാണ് ഓണ്‍ലൈനില്‍ അവസരമുള്ളത്.

Advertisment

ആദ്യ മൂന്നു മാസത്തിനു ശേഷം ആറു മാസം വരെ ഓണ്‍ലൈനില്‍ വിസ പുതുക്കാനാകും. അതേസമയം, ആറു മുതല്‍ ഒമ്പതു മാസം വരെ പുതുക്കാന്‍ രാജ്യത്തിനു പുറത്തുപോയി തിരിച്ചെത്തേണ്ടതുണ്ട്. വിസാ കാലാവധി അവസാനിക്കുന്നതിന് ഏഴു ദിവസം മുമ്പാണു വിസ പുതുക്കാനുള്ള സേവനം ഓണ്‍ലൈനില്‍ ലഭ്യമാകുക.

ആരോഗ്യ ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതു പുതുക്കിയശേഷമാണു വിസ പുതുക്കാന്‍ അപേക്ഷിക്കേണ്ടത്. വിസയും ഇന്‍ഷുറന്‍സും പുതുക്കാനുള്ള ഫീസുകളും ഓണ്‍ലൈന്‍ വഴി അടക്കാം.

ഒമ്പതു മാസത്തിനു ശേഷം പന്ത്രണ്ട് മാസം വരെ ഓണ്‍ലൈനില്‍ വിസ പുതുക്കാം എന്നറിയാതെ നിരവധി കുടുംബങ്ങളാണു ബഹ്‌റൈനും യുഎഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍പോയി തിരിച്ചെത്തുന്നത്. ഈ സേവനം വഴി വിസ പുതുക്കാന്‍ മറ്റു രാജ്യങ്ങളിലേക്കു പോകാനുള്ള വിസയും യാത്രാച്ചെലവും ഉള്‍പ്പടെ നല്ലൊരു തുക ലാഭിക്കാനാകും.

Advertisment
Saudi Arabia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: