റിയാദ്: സൗഹൃദ സന്ദർശനത്തിന് ഇന്ത്യയിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ സ്വാഗതം ചെയ്ത് സോഷ്യൽ മീഡിയ. ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളും പ്രത്യേകിച്ച് സൗദിയിലെ ഇന്ത്യൻ സമൂഹവും രാജകുമാരന് അഭിവാദ്യമർപ്പിച്ചും ന്യൂഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കിരീടാവകാശിയെ സ്വീകരിക്കുന്ന ഫോട്ടോ പരസ്പരം പങ്ക് വച്ചും പ്രൊഫൈൽ ചിത്രമാക്കിയും സന്ദർശനത്തെ സ്വാഗതം ചെയ്തു.

Read: സൗദി കിരീടാവകാശി ഇന്ത്യയിൽ, സൗദി ജയിലിലെ ഇന്ത്യൻ തടവുകാർ പ്രതീക്ഷയിൽ

സൗദിയിൽ 28 ലക്ഷത്തോളം ഇന്ത്യക്കാരാണ് നിലവിൽ ജോലി ചെയ്യുന്നത്. ഇന്നും നാളെയുമായി ഇരു രാജ്യങ്ങൾ തമ്മിൽ ഒപ്പുവയ്ക്കുന്ന കരാറുകളും പുതിയ പ്രഖ്യാപനങ്ങളും ആകാംക്ഷ പൂർവ്വം നോക്കിക്കാണുകയാണ് സൗദിയിലെ ഇന്ത്യൻ സമൂഹം.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook