റിയാദ്: വിദ്യാർഥികളിൽ ജനാധിപത്യബോധവും തിരഞ്ഞെടുപ്പ് പ്രക്രിയകളും പഠിപ്പിക്കുകയെന്ന ലക്ഷ്യം മുന്നിൽ കണ്ടു മോഡേൺ ഇന്റർനാഷണൽ സ്കൂൾ പുതിയ പാഠ്യവർഷത്തിലേക്കുള്ള സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. ഇലക്ഷനിൽ ബോയ്സ് വിഭാഗത്തിൽ ആദം റസീൻ, അലി അൽത്താഫുറഹ്മാൻ, ജമീൽ പി.ജംഹർ, മുഹമ്മദ് റോഷൻ, ജസീൽ പി.ജംഹർ എന്നിവർ യഥാക്രമം ഹെഡ് ബോയ്, ഡപ്യൂട്ടി ഹെഡ്ബോയ്, ആർട്സ് സെക്രട്ടറി, മാഗസിൻ എഡിറ്റർ, സ്പോർട്സ് ക്യാപ്റ്റൻ എന്നിങ്ങനെ തിരഞ്ഞെടുക്കപ്പെട്ടു. ഗേൾസ് വിഭാഗത്തിൽ മർവ സൈമൺ, സൈദ ശഗുഫ്ത, നാസിറ സൽവ, നഷ മുനീർ, സരീഹ എന്നിവർ ഹെഡ്ഗേൾ, ഡപ്യൂട്ടി ഹെഡ്ഗേൾ, ആർട്സ് സെക്രട്ടറി, മാഗസിൻ എഡിറ്റർ, സ്പോർട്സ് ക്യാപ്റ്റൻ മുതലായ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

പ്രൈമറി വിഭാഗത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ഹന ഫാത്തിമ പ്രൈമറി ഹെഡ് ഗേൾ ആയും അൻസിയ വെട്ടിക്കാട്ടിൽ ഡപ്യൂട്ടി ഹെഡ് ഗേൾ ആയും വിജയിച്ചു. ജൂനിയർ ബോയ്സ് സെക്ഷനിൽ മുഹമ്മദ് റോഷൻ ഡപ്യൂട്ടി ഹെഡ് ബോയ്, അനസ് മുഹമ്മദ് ഖാൻ ജൂനിയർ സ്പോർട്സ് ക്യാപ്റ്റൻ ആയും തിരഞ്ഞെടുക്കപ്പെട്ടു.

election, school

പ്രിൻസിപ്പൽ മുഹമ്മദ് ഹനീഫ്, സീനിയർ വൈസ് -പ്രിൻസിപ്പൽ അബ്ദുൽ റഷീദ്, വൈസ്-പ്രിൻസിപ്പൽ ശാഫിമോൻ, ഹെഡ് മിസ്ട്രസ് സാജിത ടി.പി, പ്രൈമറി ഹെഡ് മിസ്ട്രസ് സീനത്ത് ആക്കിഫ്, ചീഫ് റിട്ടേണിങ് ഓഫീസർ മുനീർ എം.ടി.പി, സ്റ്റാഫ് സെക്രട്ടറി അനുമോദ് എന്നിവർ ചേർന്ന് വിജയികളെ പ്രഖ്യാപിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനും കൗണ്ടിങ് രീതിയുമാണ് തിരഞ്ഞെടുപ്പിനായി ക്രമീകരിച്ചിരുന്നത്.

സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ നടന്ന വോട്ടെണ്ണലിൽ വിജയികളുടെ നന്ദി പ്രകടനവും നടന്നു. അധ്യാപകരായ മുനീർ പി, ജാബിർ തയ്യിൽ, മൻസൂർ, സിറാജുദ്ദീൻ, പ്രിൻസ്, മണ്ണിൽ അബൂബക്കർ, സാജുദ്ദീൻ, ജംഷീർ സി, നൗഫൽ ടി.എച്ച്, അബ്ദുൽ റഊഫ്, റിഷാദ്, സലീം, ക്രിസ്റ്റീന ആനന്ദ്, നേഹ അക്രം, ഹഫ്സ ശാഫി, വിഖാറുന്നിസ, അസ്മാബി എന്നിവർ നേതൃത്വം നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ