Latest News
കടല്‍ക്ഷോഭത്തില്‍ താഴ്ന്ന് വലിയതുറ കടല്‍പ്പാലം, ചിത്രങ്ങള്‍
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

സൗദി: വിദേശ തൊഴിലാളികൾക്ക് അസാധാരണ സാഹചര്യത്തിൽ തൊഴിൽ മാറുന്നതിന് പുതിയ മാർഗനിർദേശങ്ങൾ

ലേബർ റിഫോം ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് പുതിയ മാർഗനിർദേശങ്ങൾ

ജിദ്ദ: സൗദി അറേബ്യയിൽ വിദേശ തൊഴിലാളികൾക്ക് അസാധാരണ സാഹചര്യങ്ങളിൽ തൊഴിൽ മാറുന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കുന്നു. ലേബർ റിഫോം ഇനിഷ്യേറ്റീവിന്റെ (എൽആർഐ) ഭാഗമായാണ് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.

വിദേശ തൊഴിലാളികൾക്ക് തൊഴിലുടമയുടെ മുൻകൂർ അനുമതിയില്ലാതെ പുതിയ ജോലിയിലേക്കു മാറാൻ എൽആർഐ അനുവാദം നൽകുന്നു. അസാധാരണമായ സാഹചര്യങ്ങളിൽ ഇത് പരിഗണിക്കുമെന്നും മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു.

സാധാരണ ഗതിയിൽ വിദേശ തൊഴിലാളികൾക്ക് ഒരുവർഷം ജോലി ചെയ്താൽ മാത്രമേ ജോലി മാറാൻ പറ്റൂ. 2021 മാർച്ച് 14 മുതൽ പ്രാബല്യത്തിൽ വരുന്ന എൽആർഐ പ്രകാരം സർട്ടിഫൈഡ് തൊഴിൽ കരാർ ഇല്ലെങ്കിൽ, ജീവനക്കാരെ മറ്റൊരു കമ്പനിയിലേക്ക് മാറാൻ അനുവദിക്കുമെന്ന് വ്യക്തമാക്കുന്നു. ജീവനക്കാരുടെ തൊഴിൽ കരാർ അംഗീകരിക്കുന്നതിന് തൊഴിലുടമകൾക്ക് മൂന്ന് മാസം സമയപരിധിയുണ്ടാവും.

Horoscope Today November 07, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം; രാശിഫലം

മൂന്നു മാസം തുടർച്ചയായി വേതനം ലഭിക്കാതിരിക്കുന്ന സാഹചര്യത്തിലും ജീവനക്കാർക്ക് തൊഴിൽ മാറാം. ജയിൽവാസം അല്ലെങ്കിൽ മരണം പോലുള്ള കാരണങ്ങളാൽ തൊഴിലുടമയുടെ അസാന്നിധ്യം വന്നാലും തൊഴിൽ മാറാൻ സാധിക്കും.

തൊഴിലാളി മനുഷ്യക്കടത്തിന്റെ ഇരയായ സാഹചര്യത്തിലും ഈ തൊഴിൽമാറ്റം അനുവദിക്കും. തൊഴിലുടമ സാമ്പത്തിക ക്രമക്കേട് നടത്തുകയും അതിൽ ഭാഗമല്ലാത്ത വിദേശ തൊഴിലാളി അത് റിപ്പോർട്ട് ചെയ്യുകയും ചെയ്‌താലും തൊഴിൽമാറ്റം അനുവദിക്കും.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Saudi labor reform initiative lri employment change for foreign workers

Next Story
ദുബായിൽ വീണ്ടും പ്രവാസികൾക്കായി പൊതുമേഖലാ തൊഴിലവസരങ്ങൾdubai, ദുബായ്, uae, യുഎഇ, dubai announces five year retirement visa,അഞ്ച് വര്‍ഷത്തെ റിട്ടയർമെന്റ് വിസയുമായി ദുബായ്, retire in dubai visa programme, 'റിട്ടയര്‍ ഇന്‍ ദുബായ്' വിസ പദ്ധതി, five year retirement visa for resident expats in dubai, ദുബായിലെ പ്രവാസി താമസക്കാർക്ക് അഞ്ച് വര്‍ഷത്തെ റിട്ടയർമെന്റ് വിസ, dubai announces retirement visa for foreigners, വിദേശികൾക്ക് റിട്ടയർമെന്റ് വിസയുമായി ദുബായ്, how to apply for dubai retirement visa, ദുബായ് റിട്ടയർമെന്റ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?, dubai tourism, ദുബായ് ടൂറിസം, uae tourism യുഎഇ ടൂറിസം, gulf news, ഗൾഫ് വാർത്തകൾ, latest news, പുതിയ വാർത്തകൾ, latest malayalam news, പുതിയ മലയാളം വാർത്തകൾ, indian express malayalam,ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com