/indian-express-malayalam/media/media_files/uploads/2019/10/Saudi-arabia.jpg)
ജിദ്ദ: സൗദി അറേബ്യയിൽ വിദേശ തൊഴിലാളികൾക്ക് അസാധാരണ സാഹചര്യങ്ങളിൽ തൊഴിൽ മാറുന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കുന്നു. ലേബർ റിഫോം ഇനിഷ്യേറ്റീവിന്റെ (എൽആർഐ) ഭാഗമായാണ് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
വിദേശ തൊഴിലാളികൾക്ക് തൊഴിലുടമയുടെ മുൻകൂർ അനുമതിയില്ലാതെ പുതിയ ജോലിയിലേക്കു മാറാൻ എൽആർഐ അനുവാദം നൽകുന്നു. അസാധാരണമായ സാഹചര്യങ്ങളിൽ ഇത് പരിഗണിക്കുമെന്നും മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു.
സാധാരണ ഗതിയിൽ വിദേശ തൊഴിലാളികൾക്ക് ഒരുവർഷം ജോലി ചെയ്താൽ മാത്രമേ ജോലി മാറാൻ പറ്റൂ. 2021 മാർച്ച് 14 മുതൽ പ്രാബല്യത്തിൽ വരുന്ന എൽആർഐ പ്രകാരം സർട്ടിഫൈഡ് തൊഴിൽ കരാർ ഇല്ലെങ്കിൽ, ജീവനക്കാരെ മറ്റൊരു കമ്പനിയിലേക്ക് മാറാൻ അനുവദിക്കുമെന്ന് വ്യക്തമാക്കുന്നു. ജീവനക്കാരുടെ തൊഴിൽ കരാർ അംഗീകരിക്കുന്നതിന് തൊഴിലുടമകൾക്ക് മൂന്ന് മാസം സമയപരിധിയുണ്ടാവും.
Horoscope Today November 07, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം; രാശിഫലം
മൂന്നു മാസം തുടർച്ചയായി വേതനം ലഭിക്കാതിരിക്കുന്ന സാഹചര്യത്തിലും ജീവനക്കാർക്ക് തൊഴിൽ മാറാം. ജയിൽവാസം അല്ലെങ്കിൽ മരണം പോലുള്ള കാരണങ്ങളാൽ തൊഴിലുടമയുടെ അസാന്നിധ്യം വന്നാലും തൊഴിൽ മാറാൻ സാധിക്കും.
തൊഴിലാളി മനുഷ്യക്കടത്തിന്റെ ഇരയായ സാഹചര്യത്തിലും ഈ തൊഴിൽമാറ്റം അനുവദിക്കും. തൊഴിലുടമ സാമ്പത്തിക ക്രമക്കേട് നടത്തുകയും അതിൽ ഭാഗമല്ലാത്ത വിദേശ തൊഴിലാളി അത് റിപ്പോർട്ട് ചെയ്യുകയും ചെയ്‌താലും തൊഴിൽമാറ്റം അനുവദിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.