ദുബായ്: സൗദിയിലേക്കും കുവൈത്തിലേക്കും യാത്ര ചെയ്യുന്നതിനിടെ യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് തിരികെ മടങ്ങണമെന്ന് ദുബായിലെ ഇന്ത്യൻ എംബസി. പത്ര കുറിപ്പിലൂടെയാണ് എംബസി ഇക്കാര്യം അറിയിച്ചത്. സൗദിയിലേക്കും കുവൈത്തിലേക്കുമുള്ള യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം.
യാത്രാ നിയന്ത്രണം നിലവിലുള്ളതിനാൽ യുഎഇയിലെ ദുബൈ, അബുദാബി എന്നിവിടങ്ങൾ വഴി സൗദിയിലേക്കും കുവൈത്തിലേക്കുമുള്ള യാത്രകൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഏത് രാജ്യത്തേക്കാണോ യാത്ര ചെയ്യുന്നത് ആ രാജ്യത്തെ ഏറ്റവും പുതിയ വ്യവസ്ഥകള്‍ അനുസരിച്ച് മാത്രമേ ഇനിയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാവൂ എന്നും ഇന്ത്യൻ എംബസി നിർദേശിച്ചിട്ടുണ്ട്.
Important update for passengers travelling to #SaudiArabia and #Kuwait via #Dubai and #AbuDhabi
#ExpressUpdate #TransitPassengers #flywithus #TravelUpdate #AirIndiaExpress
ഇനിപ്പറയുന്നതിൽ Air India Express പോസ്റ്റുചെയ്തത് 2021, ഫെബ്രുവരി 9, ചൊവ്വാഴ്ച
Advisory for Indian Nationals travelling to Saudi Arabia or Kuwait via UAE @AmbKapoor @IndianDiplomacy @cgidubai @MOS_MEA @MEAIndia @IndianEmbRiyadh @indembkwt @MOS_MEA @DrSJaishankar @harshvshringla pic.twitter.com/D5jcGv0SbB
— India in UAE (@IndembAbuDhabi) February 8, 2021
എല്ലാ ഇന്ത്യക്കാരും യാത്രയ്ക്ക് മുന്‍പ് അതത് രാജ്യങ്ങളിലെ നിബന്ധനകളെപ്പറ്റി മനസിലാക്കണമെന്നും എംബസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അപ്രതീക്ഷിതമായ സാഹചര്യങ്ങൾ മുന്നിൽ കണ്ട് പണവും അവശ്യവസ്തുക്കളും ഒപ്പം കരുതണമെന്നും എംബസി മുന്നറിയിപ്പ് നൽകി.
Read More: സൗദിയിലെ യാത്രാവിലക്ക് നീട്ടി; അതിർത്തികൾ മാർച്ച് 31ന് തുറക്കില്ല
നിലവിൽ സൗദി, കുവൈത്ത് യാത്രാമദ്ധ്യേ യുഎഇയിലുള്ള എല്ലാ യാത്രക്കാരും തിരിച്ചുവരുന്ന കാര്യം പരിഗണിക്കണമെന്നും ആ രാജ്യങ്ങളിലെ നിയന്ത്രണങ്ങൾ നീക്കിയ ശേഷം മാത്രം യാത്ര ആസൂത്രണം ചെയ്യാൻ ശ്രമിക്കണമെന്നും എംബസി നിർദേശിക്കുന്നു.