റിയാദ്: ജക്കാര്‍ത്തയിലത്തെിയ സൗദി ഭരണാധികാരിക്ക് ഉഭയകക്ഷി സൗഹൃദത്തിന്റെ കുട. സല്‍മാന്‍ രാജാവിന്‍െറ സന്ദര്‍ശനത്തെ ഇന്തോനേഷ്യ ആഹ്ളാദപൂര്‍വം വരവേറ്റ് കൊണ്ടിരിക്കെ പ്രകൃതി പോലും ആ ആരവത്തില്‍ പങ്കുചേര്‍ന്ന് പൊഴിച്ച മഴയില്‍ നിന്ന് രക്ഷിക്കാനാണ് ഉദ്യോഗസ്ഥര്‍ കുടകളുമായി എത്തിയത്.

വിമാനത്താവളത്തിൽ നിന്ന് രാജാവും സംഘവും സെൻട്രൽ ജക്കാർത്തയിലെ പാലസിലേക്ക് പോകും വഴി മഴ തുടങ്ങി. വൈകാതെ ശക്തി പ്രാപിച്ചു. കനത്ത മഴയെ വകവെക്കാതെ രാജാവ് മുൻ കൂട്ടി സമയം അനുവദിച്ച ഒദ്യോഗിക പരിപാടികളെല്ലാം കൃത്യ സമയത്ത് പങ്കെടുത്തു. തോരാത്ത മഴയത്തും ചോരാത്ത വീര്യത്തോടെ ഇന്തോനേഷ്യൻ തെരുവുകളിൽ ഇരു രാജ്യങ്ങളുടെയും പാതക പാറിച്ച് ആബാലവൃദ്ധം ജനങ്ങൾ രാജവിനെ അഭിവാദ്യം ചെയ്തു.

നാല് ദിവസത്തെ മലേഷ്യൻ സന്ദർശനം പൂർത്തിയാക്കി ഇന്നലെയാണ് രാജാവ് ഇന്തോനേഷ്യയിൽ എത്തിയത്. വിവിധ മേഖലകളിൽ പത്തോളം കാരാറുകൾ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പ് വെച്ചു. ഇന്തോനേഷ്യൻ സന്ദർശനത്തിന് ശേഷം രാജാവ് ചൈനയിലേക്ക് പോകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ