റിയാദ്: ചതുർദിന സന്ദർശനത്തിന് കഴിഞ്ഞ ദിവസം മലേഷ്യയിലെത്തിയ സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിനൊപ്പം കാറിൽ യാത്ര ചെയ്യുമ്പോൾ മലേഷ്യൻ പ്രധാനമന്ത്രി മുഹമ്മദ് നജീബ് അബ്ദുൽ റസാക്എടുത്ത സെൽഫിയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പ്രധാനമന്ത്രി സെൽഫി ട്വീറ്റ് ചെയ്ത് മിനിറ്റുകൾക്കകം വൈറലായി. സൗദികളും മലേഷ്യക്കാരുമുൾപ്പടെ ആയിരക്കണക്കിനാളുകളാണ് ലൈക്കും ഷെയറും ചെയ്ത് ചിത്രം വൈറലാക്കിയത്. മലേഷ്യൻ സന്ദർശത്തിന് ശേഷം രാജാവ് ഇന്തോനേഷ്യയാണ് സന്ദർശിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ