മോസ്കോ :ചരിത്രപരമായ സന്ദര്‍ശനത്തിനായി ബുധനാഴ്ച്ചയാണ് സൗദി അറേബ്യ രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് റഷ്യയിലെത്തിയത്. പക്ഷെ സ്വന്തം വിമാനത്തില്‍ എത്തിയ രാജാവിന് മോസ്കോയില്‍ ഇറങ്ങുമ്പോള്‍ തന്നെ ഒരു പ്രശ്നം അഭിമുഖീകരിക്കേണ്ടി വന്നു. വിമാനത്താവളത്തില്‍ ഇറങ്ങവെ വിമാനത്തിന്റെ സുവര്‍ണ എസ്കലേറ്റര്‍ പാതിവഴിയില്‍ നിന്ന് പോവുകയായിരുന്നു.

യാത്ര ചെയ്യുമ്പോള്‍ എപ്പോഴും ലാവിഷായി യാത്ര ചെയ്യുന്ന സൗദി രാജാവ് ഒരുനിമിഷം പതറിയെങ്കിലും അല്‍പനേരം കാത്തുനിന്ന ശേഷം പടികളിറങ്ങി നടക്കുകയായിരുന്നു. 81കാരനായ രാജാവ് ആശയക്കുഴപ്പത്തിലായി നില്‍ക്കുന്നതും സഹായി അദ്ദേഹത്തെ കൈപിടിച്ച് സഹായിക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ പുറത്തുവന്നതോടെ ഇത് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഇത് ആദ്യമായാണ് ഒരു സൗദി ഭരണാധികാരി റഷ്യയില്‍ സന്ദര്‍ശനത്തിനെത്തുന്നത്. പ്രത്യേക എസ്കലേറ്ററിനൊപ്പം 1500 പരിവാരങ്ങള്‍ക്കും ഒന്നിച്ചാണ് രാജാവെത്തിയത്. കൂടാതെ സ്വന്തം ഫര്‍ണിച്ചറുകളും ഭക്ഷണവും റഷ്യയിലേക്ക് കൊണ്ടുവന്നതായും റിപ്പോര്‍ട്ടുണ്ട്. ആയുധവില്‍പ്പന, എണ്ണ കൈമാറ്റം, സിറിയന്‍ പ്രതിസന്ധി എന്നിവ സംബന്ധിച്ച് ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook