റിയാദ്: സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ റഷ്യൻ സന്ദർശനത്തിന് തുടക്കമായി. രാജാവ് ബുധനാഴ്ച വൈകീട്ട് മോസ്കോ വിങ്കോവോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഉപ പ്രധാനമന്ത്രിയും സൗദി റഷ്യൻ അംബാസഡറും ഉൾപ്പെടുന്ന സംഘം ഇരു രാജ്യങ്ങളുടെ ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയാണ് രാജാവിനെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. സൗദി അറേബ്യയിലെ വിവിധ വകുപ്പുകൾ കൈകാര്യം ചെയുന്ന ഉന്നതതല പ്രധിനിധി സംഘം രാജാവിനെ അനുഗമിക്കകുന്നുണ്ട്.

ഫോട്ടോ: സബ്ഖ്

റഷ്യയിലെത്തുന്ന ആദ്യ സൗദി ഭരണാധികാരി എന്ന സവിശേഷത കൂടിയുണ്ട് ഈ സന്ദർശനത്തിന്. ഇന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും. ഇരു നേതാക്കളുടെയും കൂടിക്കാഴ്ചക്കിടെ വാണിജ്യ, നിക്ഷേപ, സുരക്ഷ മേഖലയില്‍ ആയിരം കോടി ഡോളറി​ന്റെ കരാറിലാണ് ഒപ്പ് വയ്ക്കുക. വലിയ പ്രാധാന്യത്തോടെയാണ് സാമ്പത്തിക ലോകം രാജാവിന്റെ സന്ദർശനത്തെ കാണുന്നത്.

ഫോട്ടോ: സബ്ഖ്

ഇരു രാജ്യങ്ങളിലും പുതിയ, പെട്രോള്‍, പെട്രോകെമിക്കല്‍ പ്ലാന്റുകള്‍ തുറക്കാനുള്ള ധാരണയാണ് ഒപ്പുവയ്ക്കാനിരിക്കുന്നതെന്ന് സാമ്പത്തിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറിയന്‍ വിഷയത്തില്‍ ഐക്യരാഷ്​ട്രസഭ കരാറനുസരിച്ച് പ്രശ്ന പരിഹാരത്തിനും രാജാവ് ശ്രമം നടത്തുമെന്നതിനാൽ വലിയ രാഷ്ട്രീയ പ്രാധാന്യവുമുണ്ട് രാജാവിന്റെ ഈ സന്ദർശനത്തിന്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook