റിയാദ് : മൂന്ന് ദിവസത്തെ ഇന്തോനേഷ്യൻ സന്ദർശനം പൂർത്തിയാക്കി ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ബ്രൂണൈയിൽ എത്തിയ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് ബ്രൂണൈയിൽ ഊഷ്മള സ്വീകരണം. ശനിയാഴ്ച രാവിലെ ബ്രൂണൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സൽമാൻ രാജാവിനെ ബ്രൂണൈ സുൽത്താൻ ഹസനാല്‍ ബോള്‍ക്കിയ സ്വീകരിച്ചു. കിരീടാവകാശി ഹാജി അൽ മുത്തദീ ബില്ലാഹും, മന്ത്രിമാരും മറ്റ് ഉന്നതതല ഉദ്യാഗസ്ഥരും സംബന്ധിച്ചു. സൗദി കാബിനറ്റ് മന്ത്രിമാരുൾപ്പടെ ഉന്നതതല പ്രധിനിധി സംഘം രാജാവിനെ അനുഗമിക്കകുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ