റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരിയിലെ അൽ യമാമ കൊട്ടാരത്തിൽ ലോക ബാങ്ക് പ്രസിഡന്റ് ജിം യങ് കിമ്മുമായി സൽമാൻ രാജാവ് കൂടിക്കാഴ്ച നടത്തി. സൗദി അറേബ്യയും ലോക ബാങ്കും തമ്മിലുള്ള സഹകരണം ഇരുവർക്കുമിടയിൽ ചർച്ചയായി. സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ സമൂലം ഉടച്ചുവാര്‍ക്കുന്ന ദേശീയ പരിവര്‍ത്തന പദ്ധതിയായ ‘വിഷന്‍ 2030 നെ അദ്ദേഹം പ്രശംസിച്ചു.

വിഷൻ 2030ൽ ലോക ബാങ്കിന്റെ പങ്കാളിത്തത്തെ കുറിച്ചും സഹകരണത്തെ കുറിച്ചും ചർച്ചകളുണ്ടായി. യുദ്ധത്തിലുണ്ടായ നശീകരണത്തിൽ നിന്ന് യമനിനെ പുനർനിർമിക്കാനും യമൻ ജനതയുടെ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാകുന്നതിനും സൗദി അറേബ്യയോടും മറ്റു ജിസിസി രാജ്യങ്ങളോടും വേൾഡ് ബാങ്ക് സഹകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടാം കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ധനകാര്യമന്ത്രി മുഹമ്മദ് അൽ ചദാൻ , സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി ഗവർണർ അഹമ്മദ് അൽ കുലൈഫി. ലോക ബാങ്കിലെ സൗദി അറേബ്യൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഖാലിദ് അൽ ഖുദൈരി എന്നിവർ സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ