റിയാദ്: സൗദിയിലെ രാജകുടുംബാംഗം അമീർ സഊദ് ബിൻ അബ്ദുൽ അസീസ് ബിൻ മുസാഇദിനേയും സംഘത്തെയും പൌലീസ് അറസ്റ്റ് ചെയ്തു. റോഡിൽ സ്വദേശികൾക്കും വിദേശികൾക്കും നേരെ അക്രമം അഴിച്ചു വിട്ട സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിടുകയായിരുന്നു. ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ യാണ് രാജാവ് നേരിട്ട് ഇടപെട്ടത്.

ആക്രമണ സംഘത്തിൽ ഉൾപ്പെട്ട മുഴവനാളുകളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നിർദേശം വന്നതോടെ റിയാദ് പൌലീസ് ഇവരെ അറസ്സ് ചെയ്യുകയായിരുന്നു. ഇരകളുടെയും ദൃക്സാക്ഷികളുടെയും മൊഴി കേട്ടതിന് ശേഷം അവർക്ക് നീതി ലഭിച്ചു എന്ന് ഉറപ്പാക്കിയിട്ടല്ലാതെ സംഘത്തിലെ ആരെയും മോചിപ്പിക്കരുത് എന്നാണ് ഭരണാധികാരിയുടെ ഉത്തരവ്. അപരന്റെ അവാകാശങ്ങളിൽ കടന്ന് കയറുകയും അപമാനിക്കുകയും ചെയ്ത നടപടി അതീവഗുരുതരമാണെന്ന് ഉത്തരവിൽ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച അസഭ്യം പറയുകയും മർദിക്കുകയും ചെയ്യുന്ന വിഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook