Latest News
സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല
മന്ത്രിമാർ ആരൊക്കെ? സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്
മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായത് സഹോദരിയുടെ ആരോപണത്താലല്ലെന്ന് ഗണേഷ് കുമാർ
കാനറാ ബാങ്ക് തട്ടിപ്പ്: പണം എങ്ങോട്ടുപോയി? പൊലീസിനെ കുഴക്കി പ്രതി വിജീഷ് വർഗീസ്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആർ
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍

ലെവി ആനുകൂല്യം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ സൗദി നടപടിക്ക്

ആനുകൂല്യം ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള സ്പോണ്‍സര്‍ഷിപ്പ് മാറ്റം കര്‍ശന നിരീക്ഷണത്തിനു വിധേയമാക്കും

Saudi Arabia, സൗദി അറേബ്യ, Saudi labour ministry, സൗദി തൊഴിൽ മന്ത്രാലയം, Levy benefit, ലെവി ആനുകൂല്യം, Levy benefit in Saudi industrial sector,  സൗദി വ്യവസായമേഖലയിൽ ലെവി ആനുകൂല്യം, Saudi sponsorship change, സൗദി സ്പോൺസർഷിപ്പ് മാറ്റം, Saudi vision 2030, സൗദി വിഷന്‍ 2030, Gulf news, ഗൾഫ് വാർത്തകൾ, ie malayalam, ഐഇ മലയാളം

റിയാദ്: സൗദി അറേബ്യയില്‍ തൊഴിലാളികളുടെ ലെവി ആനുകൂല്യം ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി വ്യവസായ വകുപ്പ്. ആനുകൂല്യം ദുരുപയോഗപ്പെടുത്തുന്ന തരത്തിലുള്ള സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിക്കാനാവില്ലെന്നു വ്യവസായ മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് വ്യക്തമാക്കി.

വ്യവസായമേഖലയിലെ തൊഴിലാളികളുടെ ലെവി അഞ്ച് വര്‍ഷത്തേക്കു സര്‍ക്കാര്‍ വഹിക്കുന്ന നിയമം സൗദിയില്‍ പ്രാബല്യത്തില്‍ വന്നിരുന്നു. വ്യവസായമേഖലയെ അഭിവൃദ്ധിപ്പെടുത്താനായിരുന്നു ഈ തീരുമാനം. എന്നാല്‍ ആനുകൂല്യം കിട്ടിത്തുടങ്ങിയതോടെ പല കമ്പനികളും നിലവിലെ ജോലിക്കാരെ ഫാക്ടറി ലൈസന്‍സിലേക്കു മാറ്റിയും പുതിയ ഫാക്ടറികള്‍ ആരംഭിച്ചും സ്‌പോണ്‍സര്‍ഷിപ്പ് ആനുകൂല്യം ദുരുപയോഗം ചെയ്യുന്നുണ്ട്.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണു വ്യവസായ മന്ത്രിയുടെ മുന്നറിയിപ്പ്. സ്പോണ്‍സര്‍ഷിപ്പ് മാറ്റം കര്‍ശന നിരീക്ഷണത്തിനു വിധേയമാക്കിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. വ്യവസായരംഗത്തെ നിക്ഷേപകരില്‍നിന്നുണ്ടായ അന്വഷണങ്ങള്‍ക്കു ട്വിറ്ററില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

Read Also: ഇന്ത്യ വിഭജിക്കപ്പെട്ടതില്‍ ഞാന്‍ സന്തുഷ്ടനാണ്: നട്‌വര്‍ സിങ്

2019 സെപ്റ്റംബര്‍ 24നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണു വ്യവസായ സ്ഥാപനങ്ങളിലെ വിദേശജോലിക്കാരുടെ ലെവി അഞ്ചുവര്‍ഷത്തേക്കു സര്‍ക്കാര്‍ വഹിക്കുമെന്നു പ്രഖ്യാപിച്ചത്. ഒക്ടോബര്‍ ഒന്നിനു നിയമം പ്രാബല്യത്തില്‍ വന്നു.

സൗദി വിഷന്‍ 2030ന്റെ ഭാഗമായി വ്യവസായമേഖലയിലെ നിക്ഷേപകരുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുക, നിക്ഷേപം വര്‍ധിപ്പിക്കുക എന്നിവയാണു പുതിയ നിയമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Saudi government warns of misuse of labour levy benefits

Next Story
യുഎഇയില്‍ രണ്ടുപേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചുNovel coronavirus, നോവൽ കൊറോണ വൈറസ്, coronavirus in UAE, കൊറോണ വൈറസ് യുഎഇ, coronavirus in China,  കൊറോണ വൈറസ് ബാധ ചെെനയിൽ, coronavirus death,  കൊറോണ വൈറസ് മരണം, coronavirus in India, കൊറോണ വൈറസ് ബാധ ഇന്ത്യയിൽ, coronavirus in Kerala, കേരളത്തിൽ കൊറോണ വൈറസ് ബാധ, Wuhan, വുഹാൻ, Gulf news, ഗൾഫ് വാർത്തകൾ, Latest news, ലേറ്റസ്റ്റ് വാർത്തകൾ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express