സൗദിയിൽ വാക്‌സിനേഷൻ പ്രായപരിധി കുറച്ചു

വാക്സിൻ 58 വയസിനു മുകളിലുള്ളവർക്കും ലഭ്യമായി തുടങ്ങി

covid, covid vaccine, ie malayalam

സൗദിയിൽ കോവിഡ് വാക്‌സിനേഷൻ രണ്ടാം ഡോസ് ലഭ്യമാവുന്നതിനുള്ള പ്രായപരിധി കുറച്ചു. വാക്സിൻ 58 വയസിനു മുകളിലുള്ളവർക്കും ലഭ്യമായി തുടങ്ങി. നേരത്തെ ഇത് 60 വയസായിരുന്നു.

വരും ദിവസങ്ങളിൽ ഇനിയും ഇളവ് ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. രണ്ടാം ഡോസ് വാക്സീൻ മുഴുവൻ ആളുകൾക്കും ഉടൻ ലഭ്യമായിത്തുടങ്ങുമെന്നുമുള്ള അവർ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഡിസംബർ 15 മുതലാണ് സൗദിയിൽ വാക്സിൻ നൽകാൻ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമായിരുന്നു വാക്സിൻ നൽകിയിരുന്നത്. പിന്നീട് ഇത് 60 വയസ്സിനു മുകളിലുള്ള എല്ലാവരിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Saudi covid vaccination age

Next Story
ഇന്ത്യക്കാർക്ക് പ്രവേശന വിലക്ക് ജൂലൈ ആറ് വരെ നീട്ടി യുഎഇuae, travel ban, travel ban on india, uae travel ban on india, air india express, emirates, uae general authority of civil aviation, air india express, air india express travel ban, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express