scorecardresearch

പ്രതിദിന രോഗബാധ 150ൽ താഴെ; കൊറോണ വൈറസിനെതിരായ വിജയം നേടി സൗദി

രാജ്യത്ത് ഫൈസർ-ബയോഎൻ‌ടെക് കൊറോണ വൈറസ് വാക്സിൻ വിതരണത്തിനും ഇതിനകം അനുമതി നൽകിയിട്ടുണ്ട്

ഗൾഫ് മേഖലയിൽ കോവിഡ് വ്യാപനത്തെ നിയന്ത്രിക്കുന്നതിൽ വിജയം കൈവരിച്ച രാജ്യമായി സൗദി അറേബ്യയെ വിലയിരുത്താറുണ്ട്. കോവിഡ് മഹാമാരിക്കെതിരായ വിജയം സൗദി പ്രഖ്യാപിച്ചുവെന്നാണ് ഇത് സംബന്ധിച്ച് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ. രാജ്യത്ത് കൊറോണ വൈറസിനെതിരായ വിജയം സൗദി അധികൃതർ പ്രഖ്യാപിച്ചുവെന്നും രാജ്യത്ത് കോവിഡ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായെന്നും സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ 150ലും താഴെ രേഖപ്പെടുത്തിയതായി സൗദി ഗസറ്റ് റിപ്പോർട്ട് ചെയ്ചു. 139 അണുബാധകൾ മാത്രമാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തതെന്നും മാർച്ചിൽ കോവിഡ് ബാധിച്ചതിനുശേഷം ഈ മാസമാണ് ഇത് ആദ്യമായാണ് 150 ന് താഴെയെത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് മാർച്ച് മാസത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് ബാധയാണിത്.

ജൂലൈ പകുതി മുതൽ പുതിയ കേസുകളിൽ ക്രമാനുഗതമായ കുറവുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. കൊറോണ വൈറസ് കേസ് മാപ്പ് രാജ്യത്തെ എല്ലാ പ്രദേശങ്ങളും ‘സുരക്ഷിത മേഖല’യിലാണെന്ന് കാണിക്കുന്നുവെന്നും സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്ത് ഫൈസർ-ബയോഎൻ‌ടെക് കൊറോണ വൈറസ് വാക്സിൻ വിതരണത്തിനും ഇതിനകം അനുമതി നൽകിയിട്ടുണ്ട്. എന്നാൽ എന്ന് മുതലാണ് വിതരണം ആരംഭിക്കുക എന്ന് വ്യക്തമല്ല.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Saudi corona virus cases

Best of Express