റിയാദ്: സൽമാൻ രാജാവിന്റെ മകനും രണ്ടാം കിരീടാവകാശിയുമായിരുന്ന അമീർ മുഹമ്മദ് ബിൻ സൽമാനെ കിരീടാവകാശിയായി പ്രഖ്യാപിച്ചു. സൗദി ഭരണ തലത്തില്‍ വന്‍ അഴിച്ചു പണി നടത്തിയാണ് സൽമാൻ രാജാവിന്റെ പുതിയ ഉത്തരവ്. 34 അംഗങ്ങളുള്ള തിരഞ്ഞെടുപ്പ് സമിതിയിൽ 31 അംഗങ്ങളുടെയും പിന്തുണ അമീർ മുഹമ്മദ് ബിൻ സൽമാനായിരുന്നു.
അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് പുതിയ കിരീടവകാശിയും ഉപപ്രധാനമന്ത്രിയും. നിലവില്‍ കൈകാര്യം ചെയ്യുന്ന പ്രതിരോധ വകുപ്പിന്റെ ചുമതല അദ്ദേഹത്തിന് തന്നെയായിരിക്കും. പുതിയ ആഭ്യന്തര മന്ത്രിയായി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നാഇഫിനെയും സഹമന്ത്രിയായി അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സലീമിനെയും നിയമിച്ചിട്ടുണ്ട്.
വാർത്ത: സൗദി പ്രസ് ഏജൻസി