റിയാദ്: ഉഷ്ണകാലത്തിൽനിന്നു ശൈത്യകാലത്തിലേക്കു നീങ്ങുകയാണ് സൗദി അറേബ്യ. ഇതാഘോഷമാക്കാൻ നിരവധി പരിപാടികളാണ് സൗദി ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി (GEA) പ്രഖ്യാപിച്ചിരിക്കുന്നത്.
‘റിയാദ് സീസൺ’ എന്ന പേരിൽ ഒക്ടോബർ 11 മുതൽ ഡിസംബർ അവസാന വാരം വരെ നടക്കുന്ന പരിപാടികളാണ് റിയാദ് സീസൺ ചെയർമാൻ അബ്ദുൽ മുഹ്സിൻ അൽ ഷെയ്ഖ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിനുപുറമേ ജിഇഎയുടെ അനുമതിയോടെ വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ചുള്ള നിരവധി പരിപാടികളും നടക്കും.
Also Read: സൗദിയില്‍ അക്കൗണ്ടന്റുമാര്‍ക്ക് അറ്റസ്റ്റ് ചെയ്യാത്ത സര്‍ട്ടിഫിക്കറ്റും റജിസ്റ്റര്‍ ചെയ്യാം
ഡിപ്ലോമാറ്റിക് കോർട്ടർ, അൽ മുറബ്ബ, അൽ മലാസ്, വാദി നിമാർ, റിയാദ് സഫാരി, റിയാദ് ബീറ്റ്, റിയാദ് സഹാറ, റിയാദ് വിന്റർ വണ്ടർ ലാൻഡ്, റിയാദ് ഫ്രണ്ട്, റിയാദ് സ്പോർട്സ് അറീന തുടങ്ങി 12 നഗരികളായി തിരിച്ചാണ് പരിപാടികൾ നടത്തുക. പരിപാടികളിൽ പങ്കെടുക്കാൻ ജിഇഎ എന്റർടൈമെന്റ് വിസകൾ ഓൺലൈനായി നൽകുന്നുണ്ട്.