Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

നിയമ മാറ്റം തുണച്ചു; സൗദിയില്‍ വിസ ഓണ്‍ അറൈവലിൽ പറന്നിറങ്ങി മലയാളി ദമ്പതികള്‍

വിസ ഓണ്‍ അറൈവലില്‍ രാജ്യത്തു പ്രവേശിക്കാന്‍ സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണു ടിക്കറ്റെടുക്കേണ്ടത്

Saudi Arabia, സൗദി അറേബ്യ, New visa law of Saudi Arabia,സൗദി അറേബ്യയിലെ പുതിയ വിസാ നിയമം, Saudi on arrival visa, സൗദി ഓൺ അറൈവൽ വിസ, Saudi visa on arrival fees, സൗദി ഓൺ അറൈവൽ വിസ ഫീസ്, Saudi on arrival visa peroid,സൗദി ഓൺ അറൈവൽ വിസ കാലയളവ്, Gulf news, ഗൾഫ് വാർത്തകൾ, Latest news, ലേറ്റസ്റ്റ് ന്യൂസ്, ie malayalam, ഐഇ മലയാളം

റിയാദ്: സൗദി അറേബ്യയില്‍ വിസാ നിയമം ലഘൂകരിച്ചതോടെ  വിസ ഓണ്‍ അറൈവൽ സംവിധാനം ഉപയോഗപ്പെടുത്തി മലയാളികളും. തൃശൂര്‍ മാള സ്വദേശികളായ തോമസ് കല്ലറക്കല്‍-മേരി തോമസ് ദമ്പതികളാണു കഴിഞ്ഞദിവസം റിയാദ് രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ സംവിധാനത്തിലെത്തിയത്.

റിയാദിലെ പ്രമുഖ നിര്‍മാണ കമ്പനിയില്‍ പ്രൊജക്റ്റ് മാനേജരായ ജിന്റോ ജോസിന്റെ ഭാര്യ മേഘ തോമസിന്റെ അച്ഛനും അമ്മയുമാണു പ്രിയപ്പെട്ടവരെ കാണാന്‍ വിസ ഓണ്‍ അറൈവൽ സംവിധാനം ഉപയോഗിച്ചത്. അമേരിക്കന്‍ വിസയുള്ളവരാണ് ഇരുവരും. അമേരിക്കയ്ക്കു പുറമെ ബ്രിട്ടന്‍, ഷെന്‍ഗന്‍ വിസയുള്ള ഇന്ത്യക്കാര്‍ക്കും  വിസ ഓണ്‍ അറൈവലില്‍ സൗദിയിലെത്താം. വിസയുള്ള രാജ്യങ്ങളിലേക്ക് ഒരു തവണയെങ്കിലും യാത്ര ചെയ്തവരായിരിക്കണമെന്ന നിബന്ധനയുണ്ട്.

Read Also: ലെവി ആനുകൂല്യം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ സൗദി നടപടിക്ക്

പുതിയ വിസയില്‍ രാജ്യത്തു പ്രവേശിക്കാന്‍ സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണു ടിക്കറ്റെടുക്കേണ്ടത്.  വിസ ഓണ്‍ അറൈവലിലെത്തുന്നവര്‍ക്കായി വിമാനത്താവളത്തില്‍ പ്രതേക കൗണ്ടര്‍ ആരംഭിച്ചിട്ടുണ്ട്. 400 സൗദി റിയാല്‍ വിസാ ഫീസായി കാര്‍ഡ് വഴി അടച്ചാല്‍ എന്‍ട്രി പാസും 90 ദിവസത്തെ വിസയും ലഭിക്കും.

സൗദിയില്‍ താമസരേഖയുള്ള ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്നവരുടെ ഭാര്യ, മക്കള്‍, മാതാപിതാക്കള്‍, ഭാര്യയുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കു മാത്രമായിരുന്നു സന്ദര്‍ശക വിസ അനുവദിച്ചിരുന്നത്. അതിനാകട്ടെ സ്പോണ്‍സറുടെ അനുമതി, കോണ്‍സിലേറ്റില്‍നിന്നുള്ള വിസ സ്റ്റാമ്പിങ് തുടങ്ങി ഏറെ കടമ്പകള്‍ കടക്കേണ്ടിയിരുന്നു.

ടൂറിസം സജീവമാക്കുന്നതിന്റെ ഭാഗമായാണു സൗദിയില്‍ കഴിഞ്ഞ വര്‍ഷാവസാനം വിസ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്. ഇന്ത്യയുള്‍പ്പടെ 49 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇ-വിസയിലും വിസ ഓണ്‍ അറൈവലിലും സൗദിയിലെത്താം.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Saudi arabia visa on arrival

Next Story
ലെവി ആനുകൂല്യം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ സൗദി നടപടിക്ക്Saudi Arabia, സൗദി അറേബ്യ, Saudi labour ministry, സൗദി തൊഴിൽ മന്ത്രാലയം, Levy benefit, ലെവി ആനുകൂല്യം, Levy benefit in Saudi industrial sector,  സൗദി വ്യവസായമേഖലയിൽ ലെവി ആനുകൂല്യം, Saudi sponsorship change, സൗദി സ്പോൺസർഷിപ്പ് മാറ്റം, Saudi vision 2030, സൗദി വിഷന്‍ 2030, Gulf news, ഗൾഫ് വാർത്തകൾ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com