Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

ഉംറ നിർവഹിച്ച്​ മടങ്ങവേ അപകടത്തിൽപ്പെട്ട് രണ്ടു മലയാളികൾ മരിച്ചു

ഇവർ സഞ്ചരിച്ച ഇന്നോവ കാറിന്റെ ടയർപൊട്ടി മറിഞ്ഞാണ്​​ അപകടമുണ്ടായത്

റിയാദ്​: ഉംറ നിർവഹിച്ച്​ മടങ്ങു​മ്പോൾ കാറി​ന്റെ ടയർ പൊട്ടി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. റിയാദിൽ നിന്ന്​ 600 കിലോമീറ്ററകലെ വാദി ദവാസിറിന്​ സമീപം റാനിയയിൽ ചൊവ്വാഴ്​ച പുലർച്ചെ 4.30നുണ്ടായ സംഭവത്തിൽ കായംകുളം ചേരാവള്ളിൽ ഒന്നാംകുറ്റി സ്വദേശി റഫിയ മൻസിലിൽ സുബൈർ (60), പെങ്ങളുടെ മകൻ ചേരാവള്ളിൽ കുറുപ്പിൻറയ്യത്ത്​ ജവാദ്​ (50) എന്നിവരാണ്​ മരിച്ചത്​. റിയാദിൽ ബിസിനസ്​ നടത്തിയിരുന്ന സുബൈറും വാദി ദവാസിറിൽ സൂപ്പർമാർക്കറ്റ്​ നടത്തുന്ന ജവാദും ഉംറ നിർവഹിച്ചു മടങ്ങുന്ന വഴിയിലാണ്​ അപകടത്തിൽപെട്ടത്​.

ത്വാഇഫ്​ വഴി വരു​മ്പോൾ വാദി ദവാസിർ എത്തുന്നതിന്​ 45 കിലോമീറ്റർ മുമ്പ്​ റാനിയയിൽ വച്ചാണ്​ അപകടം. ഇവർ സഞ്ചരിച്ച ഇന്നോവ കാറിന്റെ ടയർപൊട്ടി മറിഞ്ഞാണ്​​ അപകടമുണ്ടായത്​. ഇരുവരും സംഭവ സ്ഥലത്ത്​ തന്നെ മരിച്ചു. വാഹനത്തിൽ ഇവർ മാത്രമേയുണ്ടായിരുന്നുള്ളൂ. ജവാദാണ്​ വാഹനം ഓടിച്ചിരുന്നത്​. ​പൊലീസ്​ എത്തിയാണ്​ മൃതദേഹങ്ങൾ റാനിയ ജനറൽ ആശുപത്രിയിലേക്ക്​ മാറ്റിയത്​. പിന്നീട്​ പൊലീസ്​ വാദി ദവാസിറിലെ സൂപ്പർമാർക്കറ്റുമായി ബന്ധപ്പെട്ട്​ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടിൽ അവധിക്ക്​ പോയിരുന്ന ഇരുവരും ഈ മാസം മൂന്നിനാണ്​ അവധി കഴിഞ്ഞെത്തിയത്​. ശേഷം ഒരുമിച്ച്​ ഉംറയ്​ക്ക്​ പോവുകയായിരുന്നു.

സുബൈറി​ന്റെ ഭാര്യ: റസീന. വിദ്യാർഥികളായ മുഹമ്മദ്​ റിയാസ്​, മുഹമ്മദ്​ റഫീഖ്​ എന്നിവർ മക്കളാണ്​. ഉസ്​മാൻ കുട്ടി, സുലൈമാൻ കുട്ടി, ബഷീർ, നബീസത്ത്​, മുത്തു എന്നിവർ സുബൈറിന്റെ സഹോദരങ്ങളാണ്​. പരേതരായ അലിയാർ കുഞ്ഞ്​, ആയിഷ ബീവി എന്നിവരാണ്​ സുബൈറി​ന്റെ മാതാപിതാക്കൾ. പരേതനായ ഇസ്​ഹാഖ്​ കുഞ്ഞി​ന്റെയും ഖദീജ ബീവിയുടെയും മകനാണ്​ മരിച്ച ജവാദ്​. ബീനയാണ്​ ഭാര്യ. ആശിഖ്​, അഷ്​ന, ആയിശ എന്നിവർ മക്കളും. അബ്​ദുൽ വാഹിദ്​, ശംസൂനത്ത്​, അബ്​ദുൽ ജവാദ്​, ഹാരിസ്​, അസീന, സമീർ, അജീന എന്നിവർ സഹോദരങ്ങൾ. ഇവരിൽ സമീറും മാതൃസഹോദരി പുത്രൻ അലിഫും വാദി ദവാസിറിലുണ്ട്​. സുബൈറി​ന്റെ ഭാര്യാസഹോദരൻ ശുക്കൂർ വിവരമറിഞ്ഞ്​ ജീസാനിൽ നിന്ന്​ വാദി ദവാസിറിലേക്ക്​ തിരിച്ചിട്ടുണ്ട്​.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Saudi arabia two kayamkulam native died in accident

Next Story
റിഫ്‌ലക്ഷന്‍സ് 2017ന് വെള്ളിയാഴ്ച തുടക്കം; ഒരുക്കം പൂര്‍ണംMansoora, bahrain
The moderation of comments is automated and not cleared manually by malayalam.indianexpress.com