റിയാദ്: റിയാദില്‍ സ്വകാര്യ സ്കൂളിലുണ്ടായ വെടിവെയ്പിൽ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സൗദി സ്വദേശിയായ അദ്ധ്യാപകനും പലസ്തീൻകാരനായ പ്രധാന അദ്ധ്യാപകനുമാണു കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി.

റിയാദിലെ കിങ്ഡം സ്കൂളിലാണ് സംഭവം. ബുധനാഴ്ച്ച സൗദി സമയം ഉച്ചയ്ക്ക് മൂന്നിനായിരുന്നു സംഭവമെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്കൂളിൽ നിന്നും നാല് വർഷം മുമ്പ് പുറത്താക്കിയ ഇറാഖി സ്വദേശിയാണ് ആക്രമണത്തിന് പിന്നിൽ. ഇയാളെ സുരക്ഷാ സേന കീഴടക്കിയതായണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ