scorecardresearch

സൂപ്പർ മാർക്കറ്റ് ലൈസൻസ് : പുതുക്കാനും പുതിയതിനും നിബന്ധനകൾ ശക്തിപ്പെടുത്തുന്നു

പല നിയമങ്ങളും നേരത്തെ ഉള്ളതാണെങ്കിലും അവ കൂടുതൽ കർശനമാക്കി. നഗരസഭ ഉദ്യോഗസ്ഥരെത്തി ഇതിനകം സ്ഥാപനങ്ങൾക്ക് നിർദേശങ്ങൾ പാലിക്കാനുള്ള നോട്ടീസുകൾ നൽകിത്തുടങ്ങി

പല നിയമങ്ങളും നേരത്തെ ഉള്ളതാണെങ്കിലും അവ കൂടുതൽ കർശനമാക്കി. നഗരസഭ ഉദ്യോഗസ്ഥരെത്തി ഇതിനകം സ്ഥാപനങ്ങൾക്ക് നിർദേശങ്ങൾ പാലിക്കാനുള്ള നോട്ടീസുകൾ നൽകിത്തുടങ്ങി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
baqala, saudi, riyadh, super market

റിയാദ് : സൗദി അറേബ്യയിൽ ബക്കാല ( പലചരക്ക് കടപോലുളള സൂപ്പർ മാർക്കറ്റ് ) കൾ പുതിയത് സ്ഥാപിക്കുന്നതിനും നിലവിലെ സ്ഥാപങ്ങളുടെ ലൈസൻസ് പുതുക്കുന്നതിനും കടമ്പകൾ ഏറെ കടക്കണം. നിലവിൽ സ്ഥാപനത്തിന്റെ ഉൾഭാഗം നൂറ് മീറ്റർ ചുറ്റളവിൽ താഴെയാണ് ബക്കാലയുടെ അളവ് എങ്കിൽ പുകയില ഉൽപന്നങ്ങൾ വിൽക്കാൻ അനുമതിയുണ്ടാകില്ല. ഹാനികരമാകുന്ന പദാർത്ഥങ്ങൾ 18 വയസ്സിനു താഴെയുള്ളവർക്ക് വിൽക്കുന്നതിന് വിലക്കുണ്ടാകും.

Advertisment

ബക്കാലകളിൽമൊബൈൽ കാർഡും, അനുബന്ധ സാധനങ്ങളും വിൽക്കാൻ പാടില്ല. എനർജി പാനീയങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം ശീതീകരണ സംവിധാനം ഉണ്ടായിരിക്കണം, ഇത്തരം ഉൽപന്നങ്ങൾ സൂക്ഷിക്കുന്ന ചില്ലറിന് പുറത്ത് ഉപഭോക്താക്കൾ കാണും വിധം ആരോഗ്യത്തിന് ഹാനികരമാണെന്ന് എന്ന മുന്നറിയിപ്പ് എഴുതി പ്രദർശിപ്പിക്കണം.

ചുമർ തുളച്ച് വെക്കുന്ന ജാലക എയർ കണ്ടീഷനുകളോ വാട്ടർ കൂളറുകളോ കടകളിൽ സ്ഥാപിക്കുവാൻ അനുവദിക്കുന്നതല്ല. പകരം സ്പ്ലിറ്റ് എയർ കണ്ടീഷണറുകൾ മാത്രമേ സ്ഥാപിക്കുവാൻ പാടുള്ളൂ. സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ നിർബന്ധമായും യൂണിഫോം ധരിക്കണം. സി സി ടിവിയും ഫയർ ആൻഡ് സേഫ്റ്റി ഉപകരണങ്ങളും നിർബന്ധമാക്കി.

സ്ഥാപനത്തിന് പുറത്ത് സ്ഥാപിച്ച ഗ്ലാസ്സുകളിൽ പരസ്യ ചിത്രങ്ങൾ പതിച്ചുള്ള ഡിസൈനുകളോ പരസ്യങ്ങളോ പാടില്ല . കൗണ്ടർ ടേബിളിൽ വിൽപന വസ്തുക്കളോ ചോക്ലേറ്റുകളോ പ്രദർശിപ്പിക്കരുത്. മാർക്കറ്റിലേക്ക് കടക്കുന്ന കവാട വാതിലുകൾ സാധാരണ വാതിലുകൾക്ക് പകരം ആട്ടോമാറ്റിക്ക് ഡോറുകൾ സ്ഥാപിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. സാധനങ്ങൾ അടുക്കി വെക്കുന്നതിനുള്ള ഉയരവും ക്രമീകരിച്ചിരിച്ചിട്ടുണ്ട് ഒരാളുടെ ഉയരത്തിൽ കൂടുതലുള്ള റാക്കുകളിൽ സാധനങ്ങൾ സൂക്ഷിക്കാൻ പാടില്ല. തുടങ്ങിയ മുപ്പതോളം കർശന നിബന്ധനകളാണ് ചെറുകിട സ്ഥാപനങ്ങളുടെ നവീകരണത്തിനായി നഗരസഭ നടപ്പിലാക്കാൻ കടയുടമകളോട് ആവശ്യപ്പെട്ടിട്ടുള്ളത്.

Advertisment

പല നിയമങ്ങളും തുടക്കം മുതലെ ഉള്ളതാണെങ്കിലും നിയമം കൂടുതൽ കർശനമാക്കി. നഗരസഭ ഉദ്യോഗസ്ഥരെത്തി ഇതിനകം സ്ഥാപനങ്ങൾക്ക് നിർദേശങ്ങൾ പാലിക്കാനുള്ള നോട്ടീസുകൾ നൽകിത്തുടങ്ങി. സ്ഥാപങ്ങളുടെ ശുചീകരണം നിരീക്ഷിക്കുന്നതിനും ശുചിത്വവും ഉറപ്പ് വരുത്തുന്നതിനും പ്രത്യേക മെഡിക്കൽ സംഘം തന്നെ പരിശോധനകൾ നടത്തുന്നുണ്ട്.

വാർത്ത : നൗഫൽ പാലക്കാടൻ

Jeddah Saudi Riyadh Saudi Arabia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: